ഇസ്ലാമാബാദ്: അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ ആൺമക്കളായ ഹസനെയും ഹുസൈനെയും കരിമ്പട്ടികയിൽപെടുത്തി. പാകിസ്താൻ പാസ്പോർട്ടിൽ ഇവർ യാത്രെചയ്യുന്നതും വിലക്കിയിട്ടുണ്ട്. അഴിമതിക്കേസിെൻറ വിചാരണക്കായി ഹാജരാകാത്തതിനാൽ ഇരുവരും ലണ്ടനിൽ ഒളിവിൽ കഴിയുകയാണെന്ന് കോടതി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞാഴ്ച ഹസനും ഹുസൈനും എതിരെ റെഡി കോർണർ നോട്ടീസുകൾ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഫെഡറൽ ഇൻവെസ്റ്റിഗേറ്റിവ് ഏജൻസി ഇൻറർപോളിനെ സമീപിച്ചിരുന്നു. ലണ്ടനിലെ ആഡംബര വസതിയുടെ ഉടമസ്ഥത സംബന്ധിച്ച കേസിലാണ് ഇവർ അന്വേഷണം നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.