കാഠ്മണ്ഡു: നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റാൻഡിങ് കമ്മിറ്റി യോഗം വീണ്ടും മാറ്റിവെച്ചു. പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ രാജിക്കായി സമർദ്ദം ഉയരുന്നതിനിടെയാണ് യോഗം വീണ്ടും മാറ്റിയത്. ഒരാഴ്ചത്തേക്കാണ് യോഗം നീട്ടിയത്.
ഹിമാലയൻ മേഖലയിൽ തുടരുന്ന കനത്ത മഴയും മഞ്ഞുവീഴ്ചയേയും തുടർന്നാണ് യോഗം മാറ്റിയതെന്നാണ് പാർട്ടി നൽകുന്ന വിശദീകരണം. പാർട്ടി ചെയർമാൻ പുഷ്പ കമാൽ ദഹൽ അക പ്രചണ്ഡ യോഗം മാറ്റുന്നതിന് എതിരായിരുന്നു. എന്നാൽ, മുതിർന്ന നേതാക്കളായി മാധവ് നേപാൽ, ജലാനാഥ് കനാൽ എന്നിവരുമായി നടത്തിയ ചർച്ചക്കൊടുവിൽ ചെയർമാനും യോഗം മാറ്റുന്നതിനെ അനുകൂലിക്കുകയായിരുന്നു.
ഇന്ത്യയിൽ നിന്നുള്ള ചാനലുകൾ നിരോധിച്ചതിന് പിന്നാലെയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ യോഗം വീണ്ടും മാറ്റിയതെന്നതും ശ്രദ്ധേയമാണ്. ചൈനീസ് ഇടപെടലാണ് യോഗം മാറ്റാൻ കാരണമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.