കൊളംബോയിൽ വീണ്ടും സ്​ഫോടനം; കൊല്ലപ്പെട്ടവരിൽ മലയാളിയും

കൊളം​േബാ: ശ്രീലങ്കൻ തലസ്​ഥാനമായ കൊളംബോയിൽ വീണ്ടും സ്​ഫോടനം. പുതിയ സ്​​േഫാടനത്തിൽ രണ്ടുപേർ കൊല്ലപ്പെട് ടുവെന്നാണ്​ റിപ്പോർട്ട്​.

ഇന്ന്​ രാവിലെ 156 പേർ കൊല്ലപ്പെട്ട സ്​ഫോടന പരമ്പരക്ക്​ ശേഷം ദക്ഷിണ കൊളംബോയി ൽ ദഹിവാലയുടെ പ്രാന്തപ്രദേശത്തെ ഹോട്ടലിലാണ്​ ഏഴാമത്തെ സ്​ഫോടനം നടന്നത്​. അതിനു പിറകെ വീണ്ടും എട്ടാമത്​ സ്​ഫോടനം കൂടി കൊളം​േബായിൽ നടന്നതായി പൊലീസ്​ അറിയിച്ചു. ഇന്ന്​ രാവിലെ ഇൗസ്​റ്റർ ദിന പ്രാർഥനകൾക്കിടെയാണ്​ ആറിടത്ത്​ സ്​ഫോടനമുണ്ടായത്​.

സ്​ഫോടനത്തിൽ കാസർകോട്​ സ്വദേശിനിയും കൊല്ലപ്പെട്ടു. മൊഗ്രാൽപുത്തൂരിലെ പി.എസ്. അബ്ദുല്ലയുടെ മകളും കർണാടക ബൈക്കംപാടി കുക്കാടി അബ്​ദുൽ ഖാദറുടെ ഭാര്യയുമായ പി.എസ്. റസീനയാണ് (58) മരിച്ചത്.

ദുബൈയിൽ താമസിച്ചുവരുന്ന റസീനയും ഭർത്താവും അവധിക്ക് കൊളംബോയിലുള്ള ബന്ധുക്കളെ കാണാനെത്തിയതായിരുന്നു. കൊളംബോയിൽ ഷാൻഗ്രില ഹോട്ടലിലായിരുന്നു താമസം. ഞായറാഴ്ച അബ്​ദുൽ ഖാദർ ദുബൈയിലേക്ക് പോയശേഷം നാട്ടിലേക്ക് വരാൻ ഹോട്ടൽമുറിയൊഴിഞ്ഞു റസീന പുറത്തു വരുന്നതിനിടെയാണ് സ്ഫോടനം.

കൊളംബോയിൽ വ്യാപാരികളാണ് ഹസീനയുടെ കുടുംബം. സഹോദരനാണ് ഹസീനയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. മാതാവ്​: ഷക്കിയാബി. മക്കൾ: ഖാൻസർ, ഫറാഹ് (ഇരുവരും അമേരിക്കയിൽ എൻജിനീയർ). സഹോദരങ്ങൾ: ബഷീർ, ഫൗസുൽ ഹുദായ

സ്​ഫോടനത്തെ തുടർന്ന്​ പ്രതിരോധ മന്ത്രി പ്രദേശത്ത്​ കർഫ്യൂ പ്രഖ്യാപിച്ചു. അതേസമയം, രാജ്യത്തെ പ്രമുഖ പള്ളികളിലും ഇന്ത്യൻ എംബസിയിലും ചാവേർ ബോംബ്​ സ്​ഫോടനമുണ്ടാകാൻ സാധ്യതയുണ്ടെന്ന്​ ചൂണ്ടിക്കാട്ടി 10 ദിവസം മുമ്പ്​ ശ്രീലങ്കൻ പൊലീസ്​ മേധാവി ദേശീയതലത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു​.

നാഷണൽ തൗഹീത്​ ജമാഅത്ത്​ സംഘടന ചാവേർ ആക്രമണം നടത്താൻ പദ്ധതിയിടുന്നു​െണ്ടന്ന്​ വിദേശ രഹസ്യാന്വേഷണ സംഘം റിപ്പോർട്ട്​ ചെയ്​തിട്ടുണ്ടെന്നാണ്​​ ഏപ്രിൽ 11ന്​ പെലീസ്​ ​േമധാവി മുതർന്ന ഉദ്യോഗസ്​ഥർക്ക്​ നൽകിയ മുന്നറിയിപ്പ്​.

Tags:    
News Summary - New blast in Sri Lankan capital, two dead. - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.