ഛാബഹാർ റെയിൽവേ പ്രൊജക്​ടിൽ ഇന്ത്യയുമായി ഒരു കരാറുമില്ലെന്ന്​ ഇറാൻ

ടെഹ്​റാൻ: ഛാബഹാർ തുറമുഖത്തുനിന്ന്​ അഫ്​ഗാനിസ്​​താൻ അതിർത്തിയായ സഹെദാൻ വരെ നിർമിക്കുന്ന റെയിൽപാത നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട്​ പുറത്തുവന്ന വാർത്തകളിൽ പ്രതികരണവുമായി ഇറാൻ. ഛാബഹാർ-സഹെദാൻ റെയിൽവേ പദ്ധതിയിൽ ഇന്ത്യയുമായി ഇറാന്​ യാതൊരു വിധ കരാറുമില്ലെന്ന് രാജ്യത്തെ തുറമുഖങ്ങളുടെയും മാരിടൈം ഒാർഗനൈസേഷ​​െൻറയും പ്രതിനിധികളിലൊരാളായ ഫർഹാദ്​ മൊൻതസീർ പറഞ്ഞു. അൽജസീറയാണ്​ ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്​. 

ഛാബഹാറിലെ നിക്ഷേപത്തിനായി ഇന്ത്യയുമായി രണ്ട്​ കരാറുകളിലാണ്​ ഇറാൻ ഒപ്പുവെച്ചിട്ടുള്ളത്​. അതിലൊന്ന്​ തുറമുഖത്തി​​െൻറ യന്ത്രസാമഗ്രികളുമായി ബന്ധപ്പെട്ടതും മറ്റൊന്ന്​ 150 മില്യൺ ഡോളറി​​െൻറ ഇന്ത്യയുടെ നിക്ഷേപവുമാണെന്ന്​ മൊൻതസീർ പറഞ്ഞതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഇറാന്‍ ചൈനയുമായി കരാറിന് ശ്രമിക്കുന്നുവെന്ന വാർത്തകൾക്ക്​​ പിന്നാലെയാണ്​ കഴിഞ്ഞ ദിവസം ഛാബഹാറുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വന്നത്​.

നാലു വർഷം മുൻപ് കരാർ ഒപ്പിട്ടെങ്കിലും പണം അനുവദിക്കുന്ന കാര്യത്തിലും മറ്റും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ കാലതാമസം മൂലം പാതയുടെ നിർമാണത്തിൽ നിന്നും ഇന്ത്യയെ ഒഴിവാക്കിയെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട്​. 

ഇറാ​​െൻറ സാമ്പത്തിക ഭാവി രൂപപ്പെടുത്തുന്നതിലെ സുപ്രധാന ഭാഗമെന്നാണ്​​ പ്രസിഡൻറ്​ ഹസൻ റൂഹാനി തുറമുഖത്തെ മുമ്പ്​ വിശേഷിപ്പിച്ചിരുന്നത്​. ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ ലിമിറ്റഡ് റെയിൽവേ ലൈൻ പദ്ധതിക്ക്​ 1.6 ബില്യൺ ഡോളർ ധനസഹായം വാഗ്ദ്ധാനം ചെയ്തിരുന്നു.

അതേസമയം, ചൈനയുമായി 25 വര്‍ഷത്തെ സാമ്പത്തിക, സുരക്ഷാ പങ്കാളിത്വത്തിനുള്ള പുറപ്പാടിലാണ്​ ഇറാന്‍. കരാറിലൂടെ  ചബഹാർ ഡ്യൂട്ടി ഫ്രീ സോൺ, ഓയിൽ റി​ൈഫനറി, ചബഹാർ തുറമുഖത്ത്​ ശക്തമായ സാന്നിധ്യം എന്നിവ ചൈനക്ക്​ ലഭിക്കും. ഇതോടൊപ്പം ഇറാനി​​​െൻറ  അടിസ്ഥാന സൗകര്യ-ഗതാഗത മേഖലയിലും ചൈനീസ്​ പങ്കാളിത്തമുണ്ടാകും.

Tags:    
News Summary - No Deal With India On Chabahar Railway Project, Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.