ഉത്തരകൊറിയ-ദക്ഷിണകൊറിയ സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുന്നു

സിയോൾ: സംഘർഷം രൂക്ഷമായിരിക്കെ ഉത്തരകൊറിയയും ദക്ഷിണകൊറിയയും വീണ്ടും ചർച്ചകൾ തുടങ്ങുന്നു. ഇതി​​​െൻറ ഭാഗമായി അതിർത്തിയിലെ ഹോട്ട്​ലൈൻ പുനഃസ്ഥാപിക്കാൻ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്​ ഉൻ നിർദേശം നൽകി. 

ഉത്തരകൊറിയൻ പ്ര​ാദേശിക സമയം മൂന്ന്​ മണിയോടെ ഇരു രാജ്യങ്ങളും തമ്മിൽ ആശയവിനിമയം നടത്തുമെന്നാണ്​ പ്രതീക്ഷ. അടുത്ത മാസമായിരിക്കും വിശദമായ ചർച്ചകൾ ആ​രംഭിക്കുക. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളും മുൻകൈ എടുക്കണമെന്നാണ്​ കിം ആവശ്യപ്പെട്ടിരിക്കുന്നത്​. ചർച്ചകളെ സ്വാഗതം ചെയ്യുന്നുവെന്ന്​ ദക്ഷിണകൊറിയയും അറിയിച്ചിട്ടുണ്ട്​.

ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള പ്രശ്​നങ്ങൾ പരിഹരിച്ച്​ സമാധാനം പുനഃസ്ഥാപിക്കുന്നതാവും ചർച്ചയിലെ മുഖ്യ അജണ്ട. ദക്ഷിണകൊറിയയിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്​സിന്​ ഉത്തരകൊറിയൻ ടീമിനെ അയക്കുന്നതും ചർച്ചയിൽ വിഷയമാകും.

Tags:    
News Summary - North Korea will open border hotline with South-WORLD NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.