െപഷാവർ: പാകിസ്താനിൽ ചാവേർ സ്ഫോടനത്തിൽ മുതിർന്ന പൊലീസ് ഒാഫിസറും അംഗരക്ഷകനും കൊല്ലപ്പെട്ടു. അഡീഷനൽ ഇൻസ്െപക്ടർ ജനറൽ (എ.െഎ.ജി) അഷ്റഫ് നൂറും കൂടെയുണ്ടായിരുന്ന കോൺസ്റ്റബിളുമാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഹനത്തിനുനേരെ അജ്ഞാതൻ സ്ഫോടന വസ്തുക്കൾ നിറച്ച ബൈക്ക് ഇടിച്ച്കയറ്റുകയായിരുന്നു. െപഷാവർ നഗരത്തിലാണ് സംഭവം. അകമ്പടിയായുണ്ടായിരുന്ന ആറോളം സുരക്ഷ ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചാവേറിനെ സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ശക്തമായ സ്ഫോടനത്തിൽ സമീപത്തെ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ഹയാത്താബാദ് മെഡിക്കൽ കോളജിലേക്ക് മാറ്റി. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്ന് പാക്മാധ്യമങ്ങൾ റിപ്പോർട്ട് ചെത്തു. പാക് പ്രധാനമന്ത്രി ഷാഹിദ് ഖാഖാൻ അബ്ബാസി ആക്രമണത്തെ അപലപിച്ചു. കഴിഞ്ഞ മാസം മൂന്ന് പൊലീസുകാർ താലിബാൻ തീവ്രവാദികളുടെ ആക്രമണത്തിൽ പാകിസ്താനിൽ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.