ഇസ്ലാമാബാദ്: പാക് സൈനിക മേധാവി ഖമർ ജാവേദ് ബജ്വ ഉന്നത സൈനിക കമാൻഡർമാരുമായി മാരത്തൺ ചർച്ച നടത്തി. നിയന്ത്രണ രേഖക്ക് സമീപത്തടക്കമുള്ള സുരക്ഷ വെല്ലുവിളികളാണ് ചർച്ചയിൽ വന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചർച്ചകൾ ഏഴു മണിക്കൂറോളം നീണ്ടു. എന്നാൽ, കൂടിക്കാഴ്ച സംബന്ധിച്ച് സൈന്യത്തിെൻറ മാധ്യമവിഭാഗം പ്രസ്താവനയൊന്നും പുറത്തുവിട്ടിട്ടില്ല. ബജ്വയുടെ അഫ്ഗാൻ സന്ദർശനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും ചർച്ചയിൽ വന്നതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.