ലാഹോർ: മുംബൈ ഭീകരാക്രമണ സൂത്രധാരനും ജമാഅത്തുദ്ദഅ്വ തലവനുമായ ഹാഫിസ് സഈദ് പ്രതിയായ രണ്ട് ഭീകരാക്രമണക്കേ സുകളിൽ വിധി പറയുന്നത് നീട്ടി. ഭീകര പ്രവർത്തനത്തിന് പണം നൽകിയെന്ന കേസുകളാണ് സഈദിെൻറ അഭ്യർഥന പരിഗണിച്ച് മാറ്റിയത്. ശനിയാഴ്ച വിധി പറയാനിരുന്ന കേസുകളാണ് ലാഹോർ ഭീകര വിരുദ്ധ കോടതി ജഡ്ജി അർശദ് ഹുസൈൻ ഭുട്ട ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
ഭീകരാക്രമണത്തിന് പണം നൽകിയതുമായി ബന്ധപ്പെട്ട് സഈദിനെതിരായ എല്ലാകേസുകളും ചേർത്ത് ഒന്നിച്ച് വിചാരണ നടത്തി വിധി പറയണമെന്ന അപേക്ഷയാണ് കോടതി പരിഗണിച്ചത്. അപേക്ഷ പ്രോസിക്യൂഷൻ എതിർത്തു. അപേക്ഷയിലുള്ള വാദിഭാഗത്തിെൻറയും പ്രതിഭാഗത്തിെൻറയും നിലപാട് അറിയുന്നതിനാണ് ചൊവ്വാഴ്ചയിലേക്ക് കേസ് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.