ഇസ്ലാമാബാദ്: തെരഞ്ഞെടുപ്പിൽ പരാജയം രുചിച്ചതിനു പിന്നാലെ ഫലം തള്ളി നവാസ് ശരീഫിെൻറ പാർട്ടിയായ പി.എം.എൽ-എൻ (പാകിസ്താൻ മുസ്ലിം ലീഗ് - നവാസ്) രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ഇവരുടെ വാദം.
എന്നാൽ, ഈ ആരോപണം തെരഞ്ഞെടുപ്പ് കമീഷൻ തള്ളിക്കളഞ്ഞു. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ മുഹമ്മദ് റാസാ ഖാൻ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത ജനങ്ങളെ അനുമോദിച്ചു.
ഇന്ത്യവിരുദ്ധനെന്ന വാദം തെറ്റ് –മുശർറഫ്
ലാഹോർ: തഹ്രീകെ ഇൻസാഫ് പാർട്ടി നേതാവ് ഇംറാൻ ഖാൻ ഇന്ത്യ വിരുദ്ധനെന്ന റിപ്പോർട്ടുകൾ തള്ളി മുൻ സൈനിക ഭരണാധികാരി പർവേസ് മുശർറഫ്. ഇംറാൻ ഇന്ത്യക്കെതിരെ ഒരിക്കലും പരാമർശം നടത്തിയിട്ടില്ലെന്നും മുശർറഫ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നിട്ടുണ്ടെന്ന എതിർവാദങ്ങളും മുശർറഫ് തള്ളിക്കളഞ്ഞു.
ഫലം അംഗീകരിച്ച് ചൈന; ഇടഞ്ഞ് യു.എസ്
ബെയ്ജിങ്: പാകിസ്താനിലെ പുതിയ സർക്കാറുമായി സഹകരിക്കാൻ തയാറാണെന്ന് ചൈന. തഹ്രീകെ പാർട്ടിയുടെ വിജയത്തിൽ അഭിനന്ദനം അറിയിച്ച ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് ഉഭയകക്ഷി ബന്ധത്തെ ഭരണമാറ്റം ഒരുതരത്തിലും ബാധിക്കില്ലെന്നും വ്യക്തമാക്കി.
തെരഞ്ഞെടുപ്പു പ്രക്രിയകൾ സുഗമമായി നടന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫലം അംഗീകരിക്കില്ലെന്നും തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ടെന്നുമാണ് യു.എസിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.