ഇസ്ലാമാബാദ്: ആണവായുധം വഹിക്കാൻ ശേഷിയുള്ളതും ആകാശത്തുനിന്ന് തൊടുക്കാവുന്നത ുമായ ക്രൂസ് മിസൈൽ പാകിസ്താൻ വിജയകരമായി പരീക്ഷിച്ചു. ‘റഅദ്’-രണ്ട് എന്നാണ് മിസൈലിെൻറ പേര്. 600 കിലോമീറ്റർ ആണ് പരിധി. സൈന്യത്തിെൻറ പ്രഹരശേഷി ഇതു വർധിപ്പിക്കുമെന്ന് അധികൃതർ അവകാശപ്പെട്ടു.
ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കാനുള്ള ശേഷി മിസൈലിെൻറ പ്രത്യേകതയാണ്. ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ക്രൂസ് മിസൈലിെൻറ കരുത്തിനൊപ്പം നിൽക്കാനുള്ള പാക് ശ്രമത്തിെൻറ തുടർച്ചയാണ് ഈ പരീക്ഷണമെന്ന് റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.