ലാഹോർ: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനായി അറിയപ്പെടുന്ന ജമാഅത്തുദ്ദഅ്വ ന േതാവ് ഹാഫിസ് സഇൗദിനെ പാകിസ്താൻ ഭീകരവാദ വിരുദ്ധ കോടതി (എ.ടി.സി) 11 വർഷം തടവിന് ശി ക്ഷിച്ചു. പാക് പഞ്ചാബ് പ്രവിശ്യയിൽ രണ്ട് ഭീകരവാദ സംഘങ്ങൾക്ക് ധനസഹായം നൽകിയെന ്ന കേസിലാണ് ശിക്ഷ. ഓരോ കേസിലും അഞ്ചര വർഷം വീതം വിധിച്ച തടവ് ഒരുമിച്ച് അനുഭവിച്ചാൽ മതി. 15,000 രൂപ പിഴയും അടക്കണം.
പഞ്ചാബ് പൊലീസിലെ ഭീകരവിരുദ്ധ വിഭാഗം ലാഹോറിലും ഗുജ്റൻവാല നഗരത്തിലുമായി കഴിഞ്ഞ ഡിസംബർ 11നാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. 2019 ജൂലൈ 17ന് അറസ്റ്റിലായ സഇൗദ് ലാഹോറിലെ അതിസുരക്ഷയുള്ള കോട് ലഖ്പത് ജയിലിലാണ് ഇപ്പോഴുള്ളത്. 2008ൽ മുംബൈയിൽ 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ലശ്കറെ ത്വയ്യിബക്കു പിന്നിൽ സഈദ് നയിക്കുന്ന ജമാഅത്തുദ്ദഅ്വയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
2012ൽ അമേരിക്ക സഈദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. സഈദിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നവർക്ക് 10 ദശലക്ഷം ഡോളർ പ്രതിഫലവും അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്രസംഘടനയുടെ ആഗോള ഭീകര പട്ടികയിലും സഈദിെൻറ പേരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.