ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനെന്നുകരുതുന്ന ഹാഫിസ് സഇൗദ് പാകിസ്താനിൽ പുതുതായി രൂപവത്കരിച്ച രാഷ്ട്രീയ പാർട്ടിയെ നിരോധിക്കാൻ ആഭ്യന്തരമന്ത്രാലയത്തിെൻറ നീക്കം. ഇതുസംബന്ധിച്ച് അന്താരാഷ്ട്ര വാർത്തഏജൻസിയായ റോയിേട്ടഴ്സ് ആണ് വിവരം പുറത്തുവിട്ടത്. മില്ലി മുസ്ലിം ലീഗ്(എം.എം.എൽ) എന്ന പാർട്ടിക്കെതിരെയാണ് പാക് ആഭ്യന്തരമന്ത്രാലയം വിലക്കുകൊണ്ടുവരാൻ ശ്രമം നടത്തുന്നത്്.
സെപ്റ്റംബർ 22ന് ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് റോയിേട്ടഴ്സ് പുറത്തുവിട്ടു. ആഗോള ഭീകരവാദ സംഘടനയായ ലശ്കറെ ത്വയ്യിബയുടെ കീഴിലാണ് എം.എം.എൽ എന്നും ഇവരുടെ രജിസ്ട്രേഷൻ തള്ളണമെന്നും തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ലശ്കറെ ത്വയ്യിബയുടെ സ്ഥാപകനെന്ന് അമേരിക്ക ആരോപിക്കുന്ന ഹാഫിസ് സഇൗദ് നിലവിൽ ജമാഅത്തുദ്ദഅ്വയുടെ തലവനാണ്.
എം.എം.എൽ വക്താവ് തബിഷ് ഖയ്യൂം ആഭ്യന്തരമന്ത്രാലയത്തിെൻറ നീക്കങ്ങളെ എതിർത്ത് രംഗത്തുവന്നു. നിയമവിരുദ്ധമായ കാര്യങ്ങളാണ് ആഭ്യന്തര മന്ത്രാലയം നടത്തുന്നതെന്നും നിരോധിതസംഘടനകളുമായി ഒരുതരത്തിലുള്ള ബന്ധവും ഇൗ പാർട്ടിക്കില്ലെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.