സിഡ്നി: കൊറോണ (കോവിഡ് 19) വൈറസിനെ ഭയന്ന് പ്ലാസ്റ്റിക് കവർ പുതച്ച് വിമാനത്തിൽ യാത്ര ചെയ്ത രണ്ടുപേരെ കു റിച്ച് ചർച്ചചെയ്യുകയാണ് സമൂഹ മാധ്യമങ്ങൾ. ആസ്ട്രേലിയൻ വിമാനത്തിലാണ് സംഭവം. യുവതിയും യുവാവുമാണ് കൊറോണ വ ൈറസ് ബാധ തടയാൻ അധിക സുരക്ഷാ കവചമെന്നോണം പ്ലാസ്റ്റിക് ഉപയോഗിച്ച് സഹയാത്രക്കാരെ ഭീതിയിലാഴ്ത്തിയത്. ശര ീരമാസകലം മറക്കുന്ന പ്ലാസ്റ്റിക് കവറിന് പുറമേ മാസ്കും ഗ്ലൗസും ഇരുവരും ഉപയോഗിച്ചിട്ടുണ്ട്.
സഹയാത്രക്കാരിലൊരാൾ അത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ ഇരുവരെയും കളിയാക്കിയും മറ്റും പോസ്റ്റുകൾ വരാൻ തുടങ്ങുകയായിരുന്നു.
വിമാനത്തിൽ മറ്റുള്ളവർ ശ്വസിക്കുന്ന വായു തന്നെയാണ് ഇരുവരും ശ്വസിക്കുന്നത്. പിന്നെ ഇതുകൊണ്ടെന്ത് കാര്യമെന്ന് ഒരു ട്വിറ്റർ യൂസർ ചോദിച്ചു. പേടിച്ചു മരിക്കുന്നതിലും ഭേദം വൈറസ് ബാധിച്ച് മരിക്കലാണെന്ന് മറ്റൊരാൾ.
പ്ലാസ്റ്റിക് ആവരണത്തിന് പുറത്ത് ഒരുപക്ഷേ വൈറസ് ഒട്ടിപ്പിടുച്ചിരുന്നാൽ അത് അഴിച്ചുമാറ്റുേമ്പാൾ ഇരുവരിലേക്കും പടരില്ലേ എന്നായിരുന്നു തമാശ രൂപേണ മറ്റൊരാളുടെ കമൻറ്.
ഈ ലോകത്ത് മറ്റൊരാൾക്കും അറിയാത്ത എന്തോ ഒന്ന് ഇരുവർക്കും അറിയാം. ആ പ്ലാസ്റ്റികിനകത്ത് അയാൾ സുരക്ഷിതനാണെന്ന് ഞാൻ വിശ്വസിക്കുന്നു. -ഇങ്ങനെ തുടരുന്നു രസകരമായ കമൻറുകൾ.
Currently behind me on the plane. When you super scared of #coronavirus #COVID2019 pic.twitter.com/iOz1RsNSG1
— alyssa (@Alyss423) February 19, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.