ഇസ്ലാമാബാദ്: ഭീകരസംഘടനകളായ ലശ്കറെ ത്വയ്യിബയും ജമാഅത്തുദ്ദഅ്വയും ദേശസ്നേഹികളെന്ന് പാക് മുൻ സൈനിക ഭരണാധികാരി ജന. പർവേസ് മുശർറഫ്. പാകിസ്താനും കശ്മീരിനുമായി ജീവൻ ത്യജിക്കുന്നവരാണവർ. പാകിസ്താെൻറ സുരക്ഷയും ക്ഷേമവും മുൻനിർത്തി അവരുമായി സഖ്യത്തിനൊരുക്കമാണെന്നും 74 കാരനായ മുശർറഫ് വ്യക്തമാക്കി. പാക് എ.ആർ.വൈ ന്യൂസ് ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലശ്കറെ ത്വയ്യിബയുടെ സ്ഥാപകനേതാവും മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനുമായ ഹാഫിസ് സഇൗദിനെ ശക്തമായി പിന്തുണക്കുന്നതായി കഴിഞ്ഞമാസം അദ്ദേഹം പ്രസ്താവിച്ചിരുന്നു.
‘‘പൊതുജനങ്ങളുടെ പിന്തുണയുള്ള നല്ല ആളുകളാണ് ആ സംഘടനകളിലുള്ളവർ. രാജ്യത്തോട് ഏറ്റവും കൂറ് പുലർത്തുന്നവർ. അവർ രാഷ്ട്രീയപാർട്ടികൾ രൂപത്കരിച്ചാൽ ആരും എതിർക്കില്ല. അതുപോലെ ഞങ്ങളുടെ സഖ്യത്തിൽ ചേരാൻ അവർ താൽപര്യം പ്രകടിപ്പിച്ചാൽ സന്തോഷപൂർവം സ്വീകരിക്കും’’ -മുശർറഫ് തുടർന്നു.
ഇരുവിഭാഗങ്ങളും സഖ്യത്തിനായി തന്നെ സമീപിച്ചിട്ടില്ലെന്നും എന്നാൽ, സഖ്യം രൂപവത്കരിക്കുന്നതിൽ എതിർപ്പില്ലെന്നും മുശർറഫ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ലശ്കറെ ത്വയ്യിബയെ നിരോധിക്കുന്നത്. ജമാ അത്തുദ്ദഅ്വയെ യു.എസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. പാക്രാഷ്ട്രീയത്തിൽ സജീവമാകുന്നതിെൻറ ഭാഗമായി 24 പാർട്ടികളുടെ മഹാസഖ്യവും മുശർറഫ് രൂപവത്കരിച്ചിരുന്നു. ബേനസീർ ഭുട്ടോ വധവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന മുശർറഫ് നിലവിൽ ദുൈബയിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.