യാംഗോൻ: റോഹിങ്ക്യൻ അഭയാർഥികളുടെ നേർക്കുള്ള വംശീയാതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഫ്രാൻസിസ് മാർപാപ്പ മ്യാന്മറിൽ സമാധാന സന്ദർശനം നടത്തുന്നു. കാത്തലിക് ചർച്ചിെൻറ പ്രതിനിധിയാണ് ഇക്കാര്യം പുറത്തുവിട്ടത്. നവംബർ 27 മുതൽ 30 വരെ നടത്തുന്ന സന്ദർശനത്തിൽ വംശീയകലാപം നടന്ന രാെെഖൻ പ്രവിശ്യയിലും അദ്ദേഹം പോവും. റോഹിങ്ക്യൻ വംശജരെ നേരത്തെ ‘സഹോദരീ സഹോദരന്മാരെ’ എന്ന് ഫ്രാൻസിസ് മാർപാപ്പ അഭിസംബോധന ചെയ്തത് ശ്രദ്ധേയമായിരുന്നു. മ്യാന്മർ നേതാവ് ഒാങ്സാൻ സൂചിയുമായി ഏതാനും ആഴ്ച മുമ്പ് നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു അത്.
വർഷങ്ങളായി ദുരിതമനുഭവിക്കുന്ന നല്ലവരും സമാധാനപ്രിയരുമായ ജനതയാണ് ഇവരെന്നും മാർപാപ്പ പറഞ്ഞിരുന്നു. എന്നാൽ, രാഖൈൻ പ്രവിശ്യയിലെ പ്രതിസന്ധിയെ അഭിസംബോധന ചെയ്ത് അടുത്ത സന്ദർശനത്തിനിടെ അദ്ദേഹം സംസാരിക്കുമോയെന്ന കാര്യം വ്യക്തമല്ലെന്ന് കാത്തലിക് ചർച്ചിെൻറ വക്താവ് ഫാദർ മറൈനോ സോ നായിങ് അറിയിച്ചു.
ബുദ്ധിസ്റ്റ് നേതൃത്വവുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. മ്യാന്മറിൽ വളരെ കുറഞ്ഞ ശതമാനമാണ് ക്രിസ്തുമത വിശ്വാസികളുള്ളത്. രാഖൈൻ പ്രതിസന്ധിക്കുശേഷം ഇതാദ്യമായി ഇൗയാഴ്ച വിവിധ വിശ്വാസധാരയിൽപെട്ട ആളുകളെ ഒന്നിച്ചുചേർത്തുകൊണ്ടുള്ള റാലിക്ക് മ്യാന്മർ ഭരണകൂടം ആഹ്വാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.