സോൾ: കൊറിയൻ മുനമ്പിൽ വീണ്ടുമൊരു യുദ്ധമുണ്ടാകാൻ അനുവദിക്കില്ലെന്ന് ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ െജ ഇൻ. ഉത്തര കൊറിയ ആണവ-മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെക്കാൻ തയാറാണെങ്കിൽ അനുരഞ്ജന സംഭാഷണത്തിനായി പ്രത്യേക ദൂതനെ അയക്കുമെന്നും മൂൺ വ്യക്തമാക്കി. പ്രസിഡൻറ് പദവിയിൽ 100 ദിവസം തികക്കുന്നതിനോടനുബന്ധിച്ചായിരുന്നു മൂണിെൻറ പ്രസ്താവന.
കൊറിയൻ യുദ്ധത്തിൽ തകർന്നടിഞ്ഞ രാജ്യത്തെ കെട്ടിപ്പടുക്കാൻ ജനം ഒത്തൊരുമിച്ചു പ്രവർത്തിച്ചു. ഒരു യുദ്ധത്തിൽ അത് തകരാൻ അനുവദിക്കില്ല. കൊറിയൻ മുനമ്പ് വീണ്ടുമൊരു യുദ്ധത്തിന് വേദിയാകില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായും മൂൺ ദേശീയ ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.
അനുരഞ്ജനത്തിെൻറ പാത സ്വീകരിക്കുന്നതിെൻറ സൂചനകളുമായി യു.എസും ഉത്തര കൊറിയയും കഴിഞ്ഞ ദിവസം തങ്ങളുടെ പ്രസ്താവനകൾ മയപ്പെടുത്തിയിരുന്നു. ഗുവാമിലേക്കുള്ള മിസൈലാക്രമണം തൽക്കാലം ഇല്ലെന്ന ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിെൻറ പ്രഖ്യാപനം യു.എസ് സ്വാഗതം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.