എണ്ണ വില വർധന: ഇറാനിൽ വ്യാപക പ്രക്ഷോഭം; സൈന്യം ഇറങ്ങുമെന്ന് മുന്നറിയിപ്പ്

തെഹ്‌റാന്‍: ഇറാനിലെ പുതിയ എണ്ണ നയം പ്രഖ്യാപിച്ചതോടെ ആരംഭിച്ച പ്രക്ഷോഭം വിവിധയിടങ്ങളിലേക്ക് വ്യാപിച്ചു. പ്രക ്ഷോഭകരെ നേരിടാൻ സൈന്യത്തെ ഇറക്കുമെന്ന് ഇറാൻ ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി. എണ്ണ വില വർധിപ്പിച്ച ഹസൻ റൂഹ ാനി ഭരണകൂടത്തിനെതിരെ ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് ഇറാൻ എണ്ണ വില വർധന പ്രഖ്യാപിച്ചത്. 50 ശതമാനമാണ് എണ്ണ വിലയിലുണ്ടായ വർധന. ഈ പണം നിർധനരെ സഹായിക്കാൻ ഉപയോഗിക്കുമെന്നാണ് അധികൃതരുടെ ഭാഷ്യം. മണിക്കൂറുകൾക്കകം തെരുവിലിറങ്ങിയ ജനം സർക്കാർ കാര്യാലയങ്ങൾ ഉപരോധിക്കാൻ ആരംഭിച്ചു.

സിർജാനിലുണ്ടായ വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. മരണ കാരണം വ്യക്തമല്ലെന്നാണ് ഗവർണർ മുഹമ്മദ് മഹ്മൂദബാദി പ്രതികരിച്ചത്. രാജ്യത്തെ പുതിയ സംഭവവികാസങ്ങളെ തുടർന്ന് ഇറാൻ-ഇറാഖ് അതിർത്തി അടച്ചു. നിയമവിരുദ്ധ നടപടികൾ തുടരുകയാണെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇടപെടുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നാണ് ആഭ്യന്തര മന്ത്രി അബ്ദുൽറെസ റഹ്മാനി-ഫാസിൽ പറഞ്ഞത്. കൂടാതെ, രാജ്യത്തെ ഇന്‍റർനെറ്റ് സംവിധാനം നിയന്ത്രിക്കുമെന്നും റിപ്പോർട്ടുണ്ട്.

2015ലെ ആണവ കരാറിൽനിന്നുള്ള പിന്മാറ്റത്തെ തുടർന്ന് ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്നാണ് രാജ്യത്ത് സാമ്പത്തിക ഞെരുക്കം ആരംഭിച്ചത്. ബ്രഡ്, മുട്ട അടക്കം എല്ലാ ഭക്ഷ്യവസ്തുക്കൾക്കും തീപിടിച്ച വിലയുള്ള സമയത്താണ് എണ്ണ വില വർധനയുണ്ടായത്.

പെട്രോളിന്‍റെ വില 50 ശതമാനം ഉയർന്ന് 15,000 ഇറാനിയൻ റിയാലിലെത്തി. മാസത്തിൽ 60 ലിറ്റർ പെട്രോൾ മാത്രമേ ഇനി സ്വകാര്യ വാഹനങ്ങൾക്ക് നൽകൂ. അനുവദിച്ച റേഷനിൽ കൂടുതൽ വാങ്ങിയാൽ ഒരു ലിറ്ററിന് 30,000 റിയാൽ നൽകണം.

Tags:    
News Summary - protests erupt after Iran hikes petrol prices-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.