കിയവ്: തങ്ങളുടെ മിസൈലേറ്റ് യുെക്രയ്ൻ വിമാനം തകർന്നതായി ഇറാൻ അധികൃതർക്ക് ഉട ൻ ബോധ്യപ്പെട്ടിരുന്നെന്ന് റിപ്പോർട്ട്. ഇറാൻ എയർ ട്രാഫിക് കൺട്രോളറും ഇറാെൻറത ന്നെ ഒരു പൈലറ്റുമായി നടന്ന സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഈ സംഭാഷണം ക ഴിഞ്ഞദിവസം യുെക്രയ്ൻ ടി.വി ചാനൽ പുറത്തുവിട്ടു.
മിസൈലേറ്റ് യുെക്രയ്ൻ യാത്രാവ ിമാനം തകർന്ന് 176 പേരാണ് മരിച്ചത്. ഇതിനുപിന്നാലെ, മിസൈൽ ഏറ്റല്ല വിമാനം തകർന്നത് എന്ന നിലപാടായിരുന്നു ഇറാൻ സ്വീകരിച്ചത്. ഇപ്പോൾ പുറത്തുവന്ന സംഭാഷണം വ്യാജമല്ലെന്ന് സംഭവം അന്വേഷിക്കുന്ന ഇറാൻ സംഘത്തിെൻറ മേധാവി ഹസൻ റസെയ്ഫർ പറഞ്ഞു. ഈ െറക്കോഡ് യുെക്രയ്ൻ അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാെൻറ ‘അസിമാൻ എയർലൈൻസ്’ വിമാനം പറത്തിയ പൈലറ്റും എയർ ട്രാഫിക് കൺട്രോളറും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. ഇയാൾ ദക്ഷിണ ഇറാൻ നഗരമായ ഷിറാസിൽനിന്ന് തെഹ്റാനിലേക്ക് വിമാനം പറത്തുകയായിരുന്നു. ‘എന്താണ് ആകാശത്ത് മിസൈൽപോലുള്ള പ്രകാശം കാണുന്നത്’ എന്ന് പൈലറ്റ് ചോദിക്കുന്നു. അപ്പോൾ ‘എത്ര മൈലിൽ, എവിടെ’ എന്ന് കൺട്രോളർ തിരിച്ച് ചോദിക്കുന്നു.
തുടർന്ന്, കൺട്രോളർ നിഷേധിച്ചിട്ടും ‘മിസൈലിെൻറ വലിയ വെളിച്ചമാണ് ആകാശത്ത് കണ്ടതെന്ന്’ പൈലറ്റ് ഊന്നി പറഞ്ഞു. പിന്നാലെ, കൺട്രോളർ യുെക്രയ്ൻ വിമാനത്തിെൻറ പൈലറ്റിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സംഭാഷണം വ്യക്തമാക്കുന്നുണ്ട്. പുതിയ വെളിപ്പെടുത്തൽ ഇറാനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരി എട്ടിനായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.