കൊളംബോ: തമിഴ്പുലികൾക്കെതിരായ പോരാട്ട കാലത്ത് കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ശ്രീലങ്കൻ സേനാമേധാവിക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ച അമേരിക്കയുടെ നടപടിയിൽ കൊളംബോ പ്രതിഷേധിച്ചു. സേനാ മേധാവി ലഫ്റ്റ്നൻറ് ജനറൽ ഷാവേന്ദ്ര സിൽവക്കെതിരെയുള്ള മനുഷ്യാവകാശ ലംഘന ആരോപണങ്ങൾ ഗുരുതരവും വിശ്വാസയോഗ്യവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനും കുടുംബത്തിനും യു.എസ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.
അതേസമയം, ഷാവേന്ദ്ര സിൽവക്കെതിരെ പരിഗണിച്ച ആരോപണങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് അമേരിക്ക പരിശോധിക്കണമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ശ്രീലങ്ക ആവശ്യപ്പെട്ടു. എന്നാൽ, അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ നടപടി ശരിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.