കൊളംബോ: 290 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരക്കു പിന്നാലെ ശ്രീലങ്കയില െ രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിച്ചു. പ്രസിഡൻറ് മൈത്രിപാല സിരിസേനയും പ്രധാനമന്ത് രി റനിൽ വിക്രമസിംഗെയും തമ്മിലുള്ള ശീതസമരം തിങ്കളാഴ്ച മറനീക്കി പുറത്തുവന്നു. മന് ത്രിസഭ വക്താവ് രജിത സേനരത്നെ തിങ്കളാഴ്ച ഉച്ചയോടെ നടത്തിയ വാർത്തസമ്മേളനത്തിലാണ് പ്രസിഡൻറിനെതിരെ ഒളിയമ്പുകൾ എയ്തത്. ഇൻറലിജൻസ് റിപ്പോർട്ടുകൾ അവഗണിച്ചതിൽ അന്വേഷണം വേണമെന്ന് വിക്രമസിംഗെയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസിഡൻറ് മൈത്രിപാല സിരിസേന നയിക്കുന്ന ദേശീയ സുരക്ഷ കൗൺസിലിനെയാണ് സേനരത്നെയും വിക്രമസിംഗെയും ഉന്നംവെക്കുന്നത്.
രണ്ടാഴ്ച മുേമ്പ മുന്നറിയിപ്പ് ലഭിച്ചതായാണ് രജിത സേനരത്െന വെളിപ്പെടുത്തിയത്. ‘‘സംശയിക്കപ്പെടുന്നവരുടെ പേരുകൾ ഉൾപ്പെടെയായിരുന്നു ഈ മുന്നറിയിപ്പ്. ഏപ്രിൽ ഒമ്പതിന് ദേശീയ ഇൻറലിജൻസ് ഏജൻസി മേധാവി അയച്ച റിേപ്പാർട്ടിൽ സംഘടനയുടെയും വ്യക്തികളുടെയും പേരുകൾ കൃത്യമായി ഉണ്ടായിരുന്നു. തൗഹീദ് ജമാഅത്തിെൻറ വിവരമാണ് ഇതിൽ സൂചിപ്പിച്ചിരുന്നത്. പക്ഷേ, പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയോ മന്ത്രിസഭയോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ദേശീയ സുരക്ഷ കൗൺസിലിെൻറ യോഗങ്ങളിൽ പ്രധാനമന്ത്രിയോ മന്ത്രിസഭാംഗങ്ങളോ ക്ഷണിതാക്കളല്ല’’ -സേനരത്നെ പറഞ്ഞു.
ഈ റിപ്പോർട്ടോ വെളിപ്പെടുത്തലുകേളാ പ്രധാനമന്ത്രിയുടെ അറിവിലുണ്ടായിരുന്നില്ല. ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാൻ ശ്രമിക്കുകയല്ല. പക്ഷേ, ഇതാണ് വസ്തുത. ഈ റിപ്പോർട്ടുകളെക്കുറിച്ച് ഇപ്പോൾ അറിയുന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തുകയാണെന്നും സേനരത്െന കൂട്ടിച്ചേർത്തു.
ഏറെക്കാലമായി തുടരുന്നതാണ് വിക്രമസിംഗെയും സിരിസേനയും തമ്മിലുള്ള ഭിന്നത. കഴിഞ്ഞ ഒക്ടോബറിൽ വിക്രമസിംഗെയെ പുറത്താക്കാനുള്ള സിരിസേനയുടെ നീക്കം ഭരണപ്രതിസന്ധിക്ക് വഴിവെച്ചിരുന്നു. പരാജയപ്പെട്ട ആ ശ്രമത്തിനൊടുവിൽ സിരിസേന പിൻവാങ്ങി. വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിപദത്തിൽ തിരിച്ചെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.