കൊളംബോ: ശ്രീലങ്കയിലെ സ്ഫോടന പരമ്പരക്ക് പിന്നിൽ പ്രവർത്തിച്ചത് ആരെന്ന് ഒരു ദിവസത്തിനു ശേഷവും പൂർണ വ്യക്തത വന്നില്ല. ഒരു സംഘടനയും സ്ഫോടനത്തിെൻറ ഉത്തരവാ ദിത്തം ഇതുവരെ ഏറ്റെടുത്തിട്ടില്ല. എന്നാൽ, നാഷനൽ തൗഹീദ് ജമാഅത്ത് എന്ന സംഘടനയാകാ ം ഇതിന് പിന്നിലെന്ന സൂചനയാണ് ശ്രീലങ്കൻ സർക്കാർ നൽകുന്നത്.
തിങ്കളാഴ്ച മാധ്യ മങ്ങളെ കണ്ട കാബിനറ്റ് വക്താവും ആരോഗ്യ മന്ത്രിയുമായ രജിത സേനരത്നയാണ് തൗഹീദ് ജമാഅത്തിെൻറ സാധ്യത വെളിപ്പെടുത്തിയത്. എന്നാൽ, കൂടുതൽ തെളിവുകൾ നൽകാൻ അദ്ദേഹം തയാറായില്ല. അന്താരാഷ്ട്ര ശൃംഖലയുടെ സഹായത്തോടെയാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നും സേനരത്ന കൂട്ടിേച്ചർത്തു.
വിദേശസഹായം കൂടാതെ ഇത്ര വലിയ ഒരു ആക്രമണം നടത്താനാകില്ലെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.താരതമ്യേന പുതിയ സംഘടനയാണ് തൗഹീദ് ജമാഅത്ത്. രഹസ്യാന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽ ഇവർ പെടുന്നതുതന്നെ കഴിഞ്ഞ വർഷമാണ്. ബുദ്ധപ്രതിമകൾക്കും മറ്റും നേരെ ആക്രമണം ഉണ്ടായതിനെ തുടർന്നുള്ള അന്വേഷണമാണ് ഇവരിൽ ചെന്നെത്തിയത്. സംഘടനയിലെ നാലുപേരെ ജനുവരിയിൽ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
മുന്നറിയിപ്പ് രണ്ടാഴ്ച മുേമ്പ
കൊളംബോ: സ്ഫോടന പരമ്പരയുടെ സൂചന ദിവസങ്ങൾക്കു മുേമ്പ ശ്രീലങ്കൻ സർക്കാറിന് ലഭിച്ചിരുന്നതായി വ്യക്തമായി. ഈസ്റ്റർ ദിനത്തിൽതന്നെ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കുമെന്ന് ഇൻറലിജൻസ് വിവരം ഉണ്ടായിരുന്നതായി മന്ത്രിസഭ വക്താവ് രജിത സേനരത്ന പറഞ്ഞു.
വിശുദ്ധ വാരാചരണ വേളയിൽ ക്രിസ്ത്യൻ ദേവാലയങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും അപകടഭീഷണിയിലാണ് എന്നതായിരുന്നു വിവരം. ശ്രീലങ്കൻ പൊലീസ് മേധാവി പുജുത് ജയസുന്ദരയുടെ ഏപ്രിൽ 11ലെ റിപ്പോർട്ടിൽ ഇതുസംബന്ധിച്ച സൂചനയുണ്ട്. ചാവേറുകൾ ക്രിസ്ത്യൻ കേന്ദ്രങ്ങൾ ലക്ഷ്യമിടുമെന്ന കൃത്യമായ വിവരം ഈ റിപ്പോർട്ടിലുണ്ടായിരുന്നു. ഈ റിപ്പോർട്ടിന്മേൽ എന്തു നടപടി സ്വീകരിച്ചുവെന്നത് ശ്രീലങ്കയിൽ വലിയ രാഷ്ട്രീയ വിവാദമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.