ക്വാലാലംപുർ: മലേഷ്യയിലെ 82 വർഷം പഴക്കമുള്ള പത്രത്തിന് താഴുവീണു. സാമ്പത്തിക പ്രതിസന്ധിയാണ് ഉതുസാൻ മലേഷ്യ എന്ന പത്രം പൂട്ടാൻ കാരണം. 1939ലാണ് മലായ് ഭാഷയിലുള്ള പത്രം തുടങ്ങിയത്. അഴിമതിയിൽ മുങ്ങിക്കുളിച്ച മുൻ ഭരണകക്ഷി ദ യുനൈറ്റഡ് മലായ്സ് നാഷനൽ ഓർഗനൈസേഷനുമായി അടുത്തബന്ധം പുലർത്തിയ പത്രമാണിത്.
പത്രം പൂട്ടിയതോടെ 850ലേറെ ജീവനക്കാർ വഴിയാധാരമായി. ദൈനംദിന നടത്തിപ്പിന് പണം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ലോകവ്യാപകമായി പത്രങ്ങൾ പ്രതിസന്ധി നേരിടുകയാണ്. പലതും ഓൺലൈൻ തലത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.