കാബൂൾ: കാബൂളിൽ ചാവേറാക്രമണത്തിൽ ഒമ്പതുപേർ മരിച്ചു. വിവാഹ പരിപാടികൾ നടത്തുന്ന ഹാളിൽ രാഷ്ട്രീയ സമ്മേളനം നടക്കവെയാണ് ആക്രമണം. കെട്ടിടത്തിെൻറ കവാടത്തിലെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് ദാനിഷ് അറിയിച്ചു.
പാർലമെൻറംഗം ഹാഫിസ് മൻസൂറും യോഗത്തിൽ പെങ്കടുത്തിരുന്നു. 700ഒാളം രാഷ്ട്രീയപ്രവർത്തകർ സമ്മേളനത്തിനെത്തിയിരുന്നു. ഏഴു പൊലീസുകാരും രണ്ട് സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടത്.
കെട്ടിടത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച ആക്രമിയെ സുരക്ഷ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. നിരവധി പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.