ഇദ്ലിബ്: ആഭ്യന്തര സംഘർഷത്താൽ കലുശിതമായ സിറിയയിൽ നിന്ന് വരുന്ന വാർത്തകളും ദൃശ്യങ്ങളും ഏവരെയും വേദനയിലാഴ് ത്തുന്നതാണ്. ഏറ്റവും ഒടുവിലായി സിറിയയിൽ നിന്നും പുറത്തുവന്ന കരളലിയിക്കുന്ന ഒരു വിഡിയോ വൈറലായി. മൂന്നു വയസുകാരിയും അവളുടെ പിതാവുമാണ് ദൃശ്യങ്ങളിലുള്ളത്.
ഭീകര ശബ്ദത്തോടെ ബോംബ് വർഷിക്കുന്നതും വ്യോമാക്ര മണങ്ങളുമൊക്കെ കുട്ടികളിൽ ഭീതിപരത്തുന്നതാണ്. സിറിയയിൽ ഇത്തരം സംഭവങ്ങൾ സർവസാധാരണമാണെന്നിരിക്കെ അബ്ദുല്ല അൽ മുഹമ്മദ് എന്ന പിതാവ് മകളായ സൽവയെ ആ ഭയത്തിൽ നിന്ന് മുക്തമാക്കാനുള്ള ശ്രമം നടത്തുകയാണ്.
‘പുറത്ത് ഷെല്ലാക്രമണമാണോ യുദ്ധ വിമാനത്തിൻെറ ശബ്ദമാണോ കേൾക്കുന്നതെന്ന് മകൾ സൽവയോട് കളിയായി ചോദിക്കുകയാണ് പിതാവായ അബ്ദുല്ല. അതിന് ‘ഷെൽ’ എന്ന് സൽവ മറുപടി നൽകുന്നു. ‘ഷെല്ല് ഭൂമിയിൽ വർഷിക്കുേമ്പാൾ ഞങ്ങൾ ഒരുമിച്ച് ചിരിക്കുമെന്ന് പിതാവ് മകളോട് പറയുന്നു’. തുടർന്ന് ഷെല്ലാക്രമണത്തിൻെറ ശബ്ദം കേട്ടയുടനെ ഇരുവരും ചിരിക്കുന്നതാണ് വിഡിയോയിലുള്ളത്.
അവളൊരു കുഞ്ഞാണ്. അവൾക്ക് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നതിനെ കുറിച്ച് യാതൊരു ധാരണയുമില്ല. യുദ്ധഭീതിയുണ്ടാക്കുന്ന മാനസിക പ്രശ്നങ്ങളിൽ നിന്നും മകളെ മുക്തമാക്കാനാണ് താൻ ശ്രമിച്ചതെന്നും വിഡിയോ വൈറലായതിനെ തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അബ്ദുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.