??????? ??????? ?????? ?????????? ?????????????? ?????? ?????? ??? ???????? ?????? ?????????????????? ????????

ഒരിക്കൽ വിരൽ മുറിച്ചു; താലിബാനെ ഭയക്കാതെ സഫിയുല്ല വീണ്ടും വോട്ട് ചെയ്തു

കാബൂൾ: 2014ലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന്‍റെ പേരിൽ സഫിയുല്ല സാഫിയുടെ വിരൽ താലിബാൻ മുറിച്ചതാണ്. എന്നാൽ, അതൊന ്നും സഫിയുല്ലയെ പിന്തിരിപ്പിച്ചില്ല. കഴിഞ്ഞ ദിവസം നടന്ന അഫ്ഗാനിസ്താൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ് യാൻ പകുതി മുറിഞ്ഞ വിരലുമായി സഫിയുല്ല വീണ്ടുമെത്തി.

വോട്ട് ചെയ്ത് മഷിപുരട്ടിയ വിരലും താലിബാൻ മുറിച്ചെടുത് ത വിരലും ഉയർത്തിക്കാട്ടുന്ന സഫിയുല്ല സാഫിയുടെ ഫോട്ടോ ട്വിറ്ററിൽ ഏറെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യരുതെന്ന് താലിബാൻ ആഹ്വാനം ചെയ്തിരുന്നു.

2014ലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന്‍റ െ പിറ്റേ ദിവസമാണ് താലിബാൻ സഫിയുല്ലയെ പിടികൂടി ചോദ്യംചെയ്ത് മഷിപുരട്ടിയ വിരൽ മുറിച്ചത്. മറ്റ് ചിലരുടെയും വിരൽ താലിബാൻ മുറിച്ചതായി അന്ന് വാർത്തകളുണ്ടായിരുന്നു.

താലിബാൻ ഭീഷണി മുഴക്കിയതിനാൽ ഇത്തവണ വോട്ട് ചെയ്യാൻ പോവരുതെന്ന് തന്‍റെ കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവരെയെല്ലാം താൻ കൂടെകൊണ്ടുപോയി വോട്ട് രേഖപ്പെടുത്തി -സഫിയുല്ല പറഞ്ഞു.

ക​ന​ത്ത സു​ര​ക്ഷ​യി​ലാണ് അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ് നടന്നത്. താ​ലി​ബാ​​​െൻറയും മ​റ്റു​ സാ​യു​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ആ​ക്ര​മ​ണം ത​ട​യാ​ൻ 70,000 സു​ര​ക്ഷ സൈ​നി​ക​രെ​യാ​ണ്​ രാ​ജ്യ​ത്തു​ട​നീ​ളം വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്. പോ​ളി​ങ്​ സ്​​റ്റേ​ഷ​നു​ക​ളെ ല​ക്ഷ്യം​വെ​ച്ച്​ താ​ലി​ബാ​ൻ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന​ത്​ മു​ൻ​കൂ​ട്ടി​ക​ണ്ടാ​ണ്​ സു​ര​ക്ഷ ശ​ക്​​ത​മാ​ക്കി​യ​ത്.

വോ​ട്ടി​ങ്​ കേ​ന്ദ്ര​ത്തെ ല​ക്ഷ്യം​വെ​ച്ച്​ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. 27 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. താ​ലി​ബാ​നു​മാ​യു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ റ​ദ്ദാ​യ​തോ​ടെ ര​ണ്ടു​ത​വ​ണ വോ​​ട്ടെ​ടു​പ്പ്​ മാ​റ്റി​വെ​ച്ചി​രു​ന്നു. തെ​ക്ക​ൻ ന​ഗ​ര​മാ​യ കാ​ന്ത​ഹാ​റി​ൽ വോ​ട്ടു​ ചെ​യ്യാ​ൻ സ്​​ത്രീ​ക​ളു​ടെ നീ​ണ്ട​നി​ര​യു​ണ്ടാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ന്നാ​ലും വോ​ട്ടു​ചെ​യ്​​തി​​ട്ടേ മ​ട​ങ്ങൂ​വെ​ന്നാ​ണ്​ ജ​ന​ങ്ങ​ളു​ടെ പ​ക്ഷം. രാ​ജ്യ​ത്തെ 96 ല​ക്ഷം വോ​ട്ട​ർ​മാ​രി​ൽ 35 ശ​ത​മാ​നം​ സ്​​ത്രീ​ക​ളാ​ണ്. നി​ല​വി​ലെ പ്ര​സി​ഡ​ൻ​റ്​ അ​ഷ്​​റ​ഫ്​ ഗ​നി​യും ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ അ​ബ്​​ദു​ല്ല അ​ബ്​​ദു​ല്ല​യു​മാ​ണ്​ പ്ര​ധാ​ന സ്​​ഥാ​നാ​ർ​ഥി​ക​ൾ. ​

Tags:    
News Summary - Taliban cut off man's finger for voting in 2014, he votes again in 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.