ബാങ്കോക്: വടക്കുകിഴക്കൻ തായ്ലൻഡിലെ ടെർമിനൽ 21 മാൾ വീണ്ടും തുറന്നു, പട്ടാളക്കാ രെൻറ വെടിവെപ്പിൽ മരിച്ച 29 പേരുടെ ഓർമയിൽ.
വെടിെവപ്പ് നടന്ന് നാല് ദിവസത്തിന് ശേഷം മരിച്ചവർക്കായുള്ള പ്രാർഥനകളും ആദരാഞ്ജലികളും നിറഞ്ഞ അന്തരീക്ഷത്തിലാണ് നാകോൻ രച്ചസിമയിെല മാൾ പ്രവർത്തനം ആരംഭിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെ 16 മണിക്കൂർ മാളിലെ സന്ദർശകരെ ബന്ദികളാക്കി തായ് സൈനികൻ നടത്തിയ വെടിവെപ്പിൽ 29 േപരാണ് മരിച്ചത്.
പട്ടാളബാരക്കിൽനിന്ന് യന്ത്രത്തോക്കും ആയുധങ്ങളും മോഷ്ടിച്ച് വാഹനത്തിലെത്തി വെടിവെപ്പ് നടത്തിയ സൈനികനെ സുരക്ഷ ഉദ്യോഗസ്ഥർ വെടിവെച്ചുെകാല്ലുകയായിരുന്നു. സംഭവത്തിനുശേഷം നാലുദിവസം മാൾ അടച്ചിട്ടിരിക്കുകയായിരുന്നു. വ്യാഴാഴ്ച നടന്ന പ്രാർഥനകൾക്ക് 200 ബുദ്ധ സന്യാസിമാരാണ് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.