പ്യോങ്യാങ്: യു.എസ് പ്രസിഡൻറ് േഡാണൾഡ് ട്രംപിനെ ഭ്രാന്തനെന്ന് വിശേഷിപ്പിച്ച് ഉത്തര കൊറിയ. ഉത്തര കൊറിയ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്ന അമേരിക്കൻ വിദ്യാർഥി ഒാേട്ടാ വാംബിയറുടെ മരണത്തിെൻറ പശ്ചാത്തലത്തിലാണ് കൊറിയയുടെ പരിഹാസം. വാംബിയറുടെ മരണത്തോടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള അസ്വാരസ്യങ്ങൾ വർധിച്ചിരുന്നു. ഇതിനെതിരെ യു.എസ് പ്രതിഷേധവും ഉയർത്തി.
യു.എസ് പ്രസിഡൻറ് ഏറ്റവും കഠിനതരമായ സാഹചര്യത്തിൽ കൂടിയാണ് കടന്നുപോവുന്നതെന്ന് കൊറിയൻ ഒൗദ്യോഗിക പത്രമായ ‘റോേഡാങ് സിമ്മുൺ’ എഴുതി. ദക്ഷിണ െകാറിയ മനോരോഗിയായ ട്രംപിെന തിരിച്ചറിയണമെന്നും അയാൾ സർവനാശത്തിലേക്കാണ് നയിക്കുന്നതെന്നും പത്രത്തിെൻറ എഡിറ്റോറിയലിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.