തൂനിസ്: തുനീഷ്യയിൽ രണ്ടാംഘട്ട വോട്ടെടുപ്പ് അടുത്തെത്തിയിട്ടും പ്രസിഡൻറ് സ്ഥാനാർഥി നബീൽ ഖറവിക്ക് മോചനമായില്ല. 10 ദിവസം മാത്രം ശേഷിക്കേ പ്രമുഖ വ്യവസായികൂടിയായ ഖറവിയെ മോചിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കള്ളപ്പണം വെളുപ്പിക്കൽ ഉൾപെടെ കേസുകളിൽ ആഗസ്റ്റ് 23നാണ് 56കാരനെ കസ്റ്റഡിയിലെടുത്ത് ജയിലിലിടുന്നത്.
ആദ്യഘട്ട തെരഞ്ഞെടുപ്പിെൻറ പ്രചാരണം ആരംഭിക്കുന്നതിന് ദിവസങ്ങൾ മുമ്പായിരുന്നു അറസ്റ്റ്. നിയമസംവിധാനത്തെ ഭരണപക്ഷം ദുരുപയോഗം ചെയ്യുന്നതിെൻറ തെളിവാണ് അറസ്റ്റെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.