കൈറോ: കാലാവസ്ഥവ്യതിയാനം ചെറുക്കുന്നതിൽ ഇന്ത്യയും ചൈനയും മുന്നിലെന്ന് െഎക്യരാഷ്ട്രസഭ. മറ്റുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ പരാജയപ്പെടുേമ്പാൾ ഇരുവരും നേതൃപരമായ പങ്കാണ് വഹിക്കുന്നതെന്ന് െഎക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് പറഞ്ഞു.
‘‘കാലാവസ്ഥവ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ നമ്മൾ പരാജയപ്പെട്ടുകൂടാ. അതേസമയം, നമുക്കിപ്പോഴും ഇൗ പോരാട്ടം ജയിക്കാനായിട്ടില്ല. ആഫ്രിക്കൻ രാജ്യങ്ങളാണ് കാലാവസ്ഥവ്യതിയാനം മൂലമുള്ള കെടുതികളുടെ പ്രധാന ഇരകൾ’’ -ഇൗജിപ്തിൽ ജി 77 രാജ്യങ്ങളുടെ കൂട്ടായ്മയിൽ പെങ്കടുക്കവേ ഗുെട്ടറസ് പറഞ്ഞു. അതേസമയം, ജി 77 കൂട്ടായ്മയിലെ രണ്ട് വലിയ രാജ്യങ്ങളായ ഇന്ത്യയും ചൈനയും കാലാവസ്ഥവ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.