കാബൂൾ: അഫ്ഗാനിസ്താനിൽ ഏഴു ദിവസം വെടിനിർത്തലിന് താലിബാനും യു.എസും തമ്മിൽ ധാരണ. രണ്ടു പതിറ്റാണ്ടായി തുടരുന് ന സംഘർഷത്തിന് ശാശ്വത സമാധാനം തേടിയുള്ള നീക്കങ്ങളിലെ പ്രാഥമിക നടപടിയായാണ് താൽക്കാലിക വെടിനിർത്തൽ. രാജ്യത്ത് തുടരുന്ന അക്രമസംഭവങ്ങൾ അവസാനിപ്പിക്കാൻ ഇരു വിഭാഗവും ഒരു വർഷമായി ചർച്ചകൾ തുടരുകയാണ്.
സമാധാനത്തിലേക്ക് നിർണായക ചുവടുവെപ്പാണിതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. എന്നാൽ, മതിയായ സുരക്ഷയൊരുക്കിയാൽ മാത്രമേ തുടർന്നുള്ള കരാറിൽ ഒപ്പുവെക്കൂയെന്ന് താലിബാൻ പ്രതിനിധികൾ പ്രതികരിച്ചു. പ്രസിഡൻറ് തെരഞ്ഞെടുപ്പ് വിജയിയെ ചൊല്ലി തർക്കം തുടരുന്നതിനാൽ അഫ്ഗാൻ സർക്കാർ പ്രതിനിധികൾ ചർച്ചയുടെ ഭാഗമായിരുന്നില്ല.
2001ൽ അഫ്ഗാനിലെത്തിയ യു.എസ് സേനക്ക് ശതകോടികൾ ചെലവഴിച്ചിട്ടും താലിബാനെതിരെ പുരോഗതി ഉണ്ടാക്കാനായിട്ടില്ല. രാജ്യത്തെ യു.എസ് സൈനിക സാന്നിധ്യം അവസാനിപ്പിക്കുമെന്ന് 2016ൽ പ്രസിഡൻറ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.