തെഹ്റാൻ: ഇറാെൻറ യാത്രവിമാനത്തിനരികെ, അപകടകരമായ നിലയിൽ യു.എസ് യുദ്ധവിമാനം വന്നെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയൻ വ്യോമാതിർത്തിയിലാണ് സംഭവം. ആരോപണം അമേരിക്ക നിഷേധിച്ചു. യുദ്ധവിമാനം തൊട്ടടുത്ത് വന്നതിനാൽ ‘മാഹാൻ എയറി’െൻറ പൈലറ്റിന് പൊടുന്നനെ പറക്കുന്ന ഉയരം കുറക്കേണ്ടി വന്നെന്നും ഇത് യാത്രക്കാർക്ക് പരിക്കുപറ്റുന്നതിന് കാരണമായെന്നും വാർത്ത ഏജൻസി റിപ്പോർട്ട് പറഞ്ഞു.
തങ്ങളുടെ ‘എഫ്-15 ജെറ്റ് വിമാനം’ സുരക്ഷിതമായ അകലത്തിലായിരുന്നുവെന്നാണ് യു.എസ് സൈന്യം പറയുന്നത്. പതിവു പറക്കൽ ദൗത്യത്തിലായിരുന്നു വിമാനം. ഏതാണ്ട് 1000 മീറ്റർ അകലെനിന്നാണ് ‘മാഹാൻ’ വിമാനത്തെ നിരീക്ഷിച്ചത്. ഇത് യാത്രവിമാനമാണെന്ന് വ്യക്തമായതോടെ കൃത്യമായ അകലം പാലിച്ചുവെന്നും സൈന്യം വ്യക്തമാക്കി.
വിമാനങ്ങൾ അടുത്തുവന്ന മേഖലയായ സിറിയയിലെ അൽതാൻഫ് യു.എസിെൻറ സൈനിക കേന്ദ്രമുള്ള പ്രദേശമാണ്. തെഹ്റാനിൽനിന്ന് ബൈറൂതിലേക്ക് പോവുകയായിരുന്നു ഇറാൻ വിമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.