വാഷിങ്ടൺ: ദക്ഷിണ കൊറിയയിൽ സായുധ ഡ്രോൺ സംവിധാനം സ്ഥാപിക്കുമെന്ന് യു.എസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെൻറഗൺ അധികൃതർ അറിയിച്ചു. ഉത്തര കൊറിയ നടത്തുന്ന ആണവപരീക്ഷണങ്ങൾ ഭീഷണിയുയർത്തുന്നതിനിടെയാണിത്. സ്ഥിരസംവിധാനമാണ് സ്ഥാപിക്കുന്നത്.
അടുത്ത വർഷത്തോടെ സ്ഥാപിക്കുന്ന ഡ്രോണുകൾ ദക്ഷിണ കൊറിയയിൽ കൂടാതെ യു.എസ് സൈന്യത്തിെൻറ മറ്റു വിഭാഗങ്ങളിലും വിന്യസിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യു.എസ് കരസേന, യു.എസ് വ്യോമസേന, ദക്ഷിണ കൊറിയയുടെ സായുധസേന എന്നിവയുമായി സഹകരണത്തിലായതിനുശേഷം ദക്ഷിണ കൊറിയയിലെ കുൻസാൻ വ്യോമതാവളത്തിൽ ഗ്രെ ഇൗഗ്ൾ അൺമാൻഡ് ഏരിയൽ സിസ്റ്റംസ് കമ്പനി സ്ഥാപിക്കാൻ നീക്കം നടത്തിയിരുന്നതായി പെൻറഗൺ വക്താവ് ക്യാപ്റ്റൻ ജെഫ് ഡേവിസ് പറഞ്ഞു.എല്ലാ വിഭാഗത്തിലും ഒാരോ ഗ്രെ ഇൗഗ്ൾ കമ്പനി സ്ഥാപിക്കാനുള്ള യു.എസ് സൈന്യത്തിെൻറ തന്ത്രപരമായ നയങ്ങളെ നേരിട്ട് പിന്തുണക്കുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.