ഉത്തര കൊറിയയെ ഭീകരപട്ടികയില്‍ വീണ്ടും ഉള്‍പ്പെടുത്തണം –യു.എസ്

വാഷിങ്ടണ്‍: ഉത്തര കൊറിയയെ വീണ്ടും ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യു.എസ് ഭരണകൂടം. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉനിന്‍െറ അര്‍ധസഹോദരന്‍ കിം ജോങ് നാമിന്‍െറ കൊലപാതകത്തെ തുടര്‍ന്നാണ് യു.എസിന്‍െറ ആവശ്യം ശക്തമായിരിക്കുന്നത്. ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഉത്തര കൊറിയയെ ഭീകരപട്ടികയില്‍നിന്ന് ഒഴിവാക്കിയത്.
ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതോടെ ഭാവിയില്‍ ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങള്‍ നിര്‍ത്തലാക്കാനും രാജ്യത്തെ ഒറ്റപ്പെടുത്താനും സാധിക്കുമെന്ന് യു.എസ് അഭിപ്രായപ്പെട്ടു. 30 വര്‍ഷത്തിനു ശേഷം ഉത്തര കൊറിയ ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടില്ളെന്ന് കഴിഞ്ഞ ജൂണില്‍ സ്റ്റേറ്റ് വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
എന്നാല്‍, റിപ്പോര്‍ട്ട് പുന$പരിശോധിക്കണമെന്നാണ് ഭരണകൂടത്തിന്‍െറ ആവശ്യം.
1987ല്‍ ദക്ഷിണ കൊറിയയുടെ വിമാനത്തിനു നേരെ നടത്തിയ ആക്രമണത്തിനു ശേഷം രണ്ടു ദശാബ്ദത്തോളം അമേരിക്ക ഉത്തര കൊറിയയെ തങ്ങളുടെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. എന്നാല്‍, 2008ല്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ള്യു. ബുഷാണ് നിരായുധീകരണ ചര്‍ച്ചകള്‍ക്കായി ഉത്തര കൊറിയയെ പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. എന്നാലിത് ഫലം കണ്ടിരുന്നില്ല.

Tags:    
News Summary - US wants North Korea added to terror blacklist again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.