മാലെ: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മാലദ്വീപ് പ്രസിഡൻറ് അബ്ദുല്ല യമീൻ അധികാരത്തിൽ തുടരാൻ ശ്രമം നടത്തുന്നതായി പ്രതിപക്ഷം. തെരഞ്ഞെടുപ്പ് കമീഷനിൽ സമ്മർദം ചെലുത്തി ഒൗദ്യോഗിക ഫലപ്രഖ്യാപനം വൈകിക്കാനാണ് യമീൻ ശ്രമിക്കുന്നതെന്ന് സംയുക്ത പ്രതിപക്ഷ വക്താവ് അഹമ്മദ് മഹ്ലൂഫ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തെൻറ നീക്കത്തിന് ബലമേകാൻ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടെന്നുവരുത്താൻ പൊലീസ് ഉന്നതരോട് യമീൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ആരോപണത്തിൽ സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായ ഇബ്രാഹീം മുഹമ്മദ് സാലിഹ് 58 ശതമാനം വോേട്ടാടെ ജയിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്.
തെൻറ തോൽവി സമ്മതിച്ച് നേരത്തേ യമീൻ രംഗത്തെത്തുകയും ചെയ്തു. എന്നാൽ, സാഹചര്യം അനുകൂലമാണോ എന്ന് പരിശോധിച്ച് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം തടയാനാണ് ഇപ്പോൾ നീക്കമെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.