സിറിയയിൽ കെട്ടിടം തകർന്ന് 16 പേർ മരിച്ചു

ബൈറൂത്: സിറിയയിലെ വടക്കൻ നഗരമായ അലപ്പോയിൽ കെട്ടിടം തകർന്ന് കുട്ടി ഉൾപ്പെടെ 16 പേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഷെയ്ഖ് മക്‌സൗദ് പ്രദേശത്തെ മുപ്പതോളം ആളുകൾ താമസിക്കുന്ന അഞ്ചുനില കെട്ടിടമാണ് ഞായറാഴ്ച പുലർച്ച തകർന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെള്ളച്ചോർച്ചയെത്തുടർന്ന് കെട്ടിടത്തിന്റെ അടിത്തറ ദുർബലമായതാണ് തകരാൻ കാരണം. ഒരുകാലത്ത് വാണിജ്യകേന്ദ്രമായിരുന്ന അലപ്പോ സിറിയയിലെ ഏറ്റവും വലിയ നഗരമാണ്. 11 വർഷമായി തുടരുന്ന സംഘർഷത്തിൽ അലപ്പോയിലെ നിരവധി കെട്ടിടങ്ങൾ നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു.

Tags:    
News Summary - At least 16 killed in building collapse in Syria’s Aleppo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.