ന്യൂ​സി​ലാ​ൻ​ഡ്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദേ​ശം, ആ​യി​ഷ ഷ​മീ​ർ

ആയിഷ ഹാപ്പിയാ...ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ മറുപടിയിൽ

പ​ട്ടാ​മ്പി: ആ​യി​ഷ ഹാ​പ്പി​യാ... ഹാ​പ്പി എ​ന്നു​പ​റ​ഞ്ഞാ​ൽ പോ​രാ. അ​തു​ക്കും മേ​ലേ​യാ.. ഒ​രു വി​ദേ​ശ​ഭ​ര​ണാ​ധി​കാ​രി​യി​ൽ​നി​ന്ന് ല​ഭി​ച്ച ഇ-​മെ​യി​ൽ സ​ന്ദേ​ശം ആ​യി​ഷ ഷെ​മീ​ർ എ​ന്ന പ​ട്ടാ​മ്പി​ക്കാ​രി​യെ അ​ത്ര​മേ​ൽ ആ​ന​ന്ദ​ത്തി​ലാ​ഴ്​​ത്തി. അ​യ​ച്ച​ത് ന്യൂ​സി​ലാ​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി​യും ലേ​ബ​ർ പാ​ർ​ട്ടി ലീ​ഡ​റു​മാ​യ ജ​സീ​ന്ത ആ​ർ​ഡേ​ൻ. സ്ത്രീ​ശാ​ക്തീ​ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ ആ​യി​ഷ എ​ഴു​തി​യ ക​ത്താ​ണ് ജ​സീ​ന്ത​യെ ആ​ക​ർ​ഷി​ച്ച​ത്. ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ച കാ​ര്യ​ങ്ങ​ളോ​ട്​ ക്രി​യാ​ത്മ​ക​മാ​യി പ്ര​തി​ക​രി​ക്കാ​ൻ അ​വ​ർ സ​മ​യം ക​ണ്ടെ​ത്തി​യ​താ​ണ് ആ​യി​ഷ​യെ അ​ദ്‌​ഭു​ത​പ്പെ​ടു​ത്തി​യ​ത്.

'ഒ​രു സ്ത്രീ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും ശ​ക്ത​മാ​യ ന​ട​പ​ടി സ്വ​യം സ്നേ​ഹി​ക്കു​ക​യാ​ണെ​ന്ന്​ ക​ത്തി​ൽ പ​റ​ഞ്ഞു. എ​ല്ലാ​വ​രും കാ​ലാ​കാ​ല​ങ്ങ​ളി​ൽ സ്വ​യം സം​ശ​യി​ക്കു​ന്നു, ചി​ല ആ​ളു​ക​ൾ മ​റ്റു​ള്ള​വ​രെ​ക്കാ​ൾ കൂ​ടു​ത​ൽ. എ​നി​ക്ക​റി​യാം, ചി​ല​പ്പോ​ൾ നി​ങ്ങ​ൾ വേ​ണ്ട​ത്ര ന​ന്ന​ല്ല, അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും നേ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​യു​ന്ന ശ​ബ്‌​ദം ഏ​റ്റ​വും ഉ​ച്ച​ത്തി​ലു​ള്ള​തും അ​തി​രു​ക​ട​ന്ന​തു​മാ​ണ്. ആ ​ശ​ബ്‌​ദം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ ക​ഴി​ഞ്ഞേ​ക്കി​ല്ല. എ​ന്നാ​ൽ, നി​ങ്ങ​ൾ​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത് അ​വ​ഗ​ണി​ക്കാ​ൻ പ​ഠി​ക്കു​ക എ​ന്ന​താ​ണ്. ഞ​ങ്ങ​ൾ​ക്ക് ചി​ല അ​ധി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം (പ​ക്ഷേ, അ​ത് മ​റ്റു​ള്ള​വ​രു​ടെ ധാ​ര​ണ​ക​ളും പെ​രു​മാ​റ്റ​വും മൂ​ല​മാ​ണ്, ഞ​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ കാ​ര​ണ​മ​ല്ല), പ​ക്ഷേ, ന​മ്മ​ളെ​യും പ​ര​സ്പ​രം ബ​ഹു​മാ​നി​ക്കു​ക​യും ഒ​പ്പം വ​രാ​നി​ട​യു​ള്ള ത​ട​സ്സ​ങ്ങ​ളെ​യും പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും മ​റി​ക​ട​ക്കാ​ൻ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്താ​ൽ, സ്ത്രീ​ക​ൾ​ക്ക് എ​ന്തും​ചെ​യ്യാ​ൻ ക​ഴി​യും'' തു​ട​ങ്ങി​യ വ​രി​ക​ളാ​ണ്​ ക​ത്തി​ലു​ള്ള​ത്.

ക​ത്ത് നി​ധി​പോ​ലെ സൂ​ക്ഷി​ച്ച് സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും പ​ങ്കു​വെ​ക്കു​ക​യാ​ണ് ആ​യി​ഷ. പ​ട്ടാ​മ്പി കൊ​ട​ലൂ​ർ കൊ​ട്ടാ​ര​ത്തി​ൽ ആ​യി​ഷ​ക്ക്​ അ​ഭി​ന​ന്ദ​ന​വു​മാ​യി നാ​ട്ടു​കാ​രു​മെ​ത്തി. പ്ല​സ്​ ടു​വി​നു​ശേ​ഷം സ്വ​യം പ​ഠ​ന​ത്തി​ലൂ​ടെ ബി​രു​ദം നേ​ടി​യ ആ​യി​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും സ്വ​കാ​ര്യ പ​ഠ​ന​ത്തി​ലൂ​ടെ നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

Tags:    
News Summary - Ayesha Happy ... New Zealand PM's reply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.