സിസ്റ്റീൻ ചാപ്പലിൽ 16 കുഞ്ഞുങ്ങളെ മാമോദീസ മുക്കി മാർപാപ്പ

വത്തിക്കാൻ സിറ്റി: ഇടവേളക്കുശേഷം സിസ്റ്റീൻ ചാപ്പലിൽ 16 കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം നടത്തി ഫ്രാൻസിസ് മാർപാപ്പ. കോവിഡ് മഹാമാരി​യെ തുടർന്നാണ് ചാപ്പലിലെ മാമോദീസ ചടങ്ങുകൾ തടസ്സപ്പെട്ടത്.

ഒമ്പതു പെൺകുട്ടികളുടെയും ഏഴ് ആൺകുട്ടികളുടെയും മാമോദീസ ചടങ്ങാണ് നടന്നത്. ജ്ഞാനസ്നാനം ചെയ്യുന്നതിലൂടെ കുഞ്ഞുങ്ങൾ ദൈവത്തെയും ത​ന്‍റെ അയൽക്കാരെയും സ്നേഹിക്കാൻ പഠിക്കുകയാണെന്നും പോപ് പറഞ്ഞു. കോവിഡ് നിയമങ്ങൾ പാലിച്ചാണ് ചടങ്ങ് നടന്നത്.

Tags:    
News Summary - Baptized in the Sistine Chapel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.