കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് രാഷ്ട്രീയ അസ്ഥിരതയിലായ ശ്രീലങ്കയിലെ പാർലമെന്റിൽ വീണ്ടും രാജി. മുൻ ധനമന്ത്രിയും പ്രസിഡന്റ് ഗോടബയ രാജപക്സയുടെയും മുൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സയുടെയും ഇളയ സഹോദരനുമായ ബേസിൽ രാജപക്സയാണ് പാർലമെന്റിൽനിന്ന് രാജിവെച്ചത്.
തന്റെ പാർട്ടിയായ ശ്രീലങ്ക പൊതുജന പെരമുനക്ക് മറ്റൊരാളെ നിർദേശിക്കാൻ വഴിയൊരുക്കാനാണ് രാജിയെന്നാണ് വിശദീകരണമെങ്കിലും ഇരട്ട പൗരത്വമുള്ളവർ മന്ത്രിയാകുന്നത് തടയുന്ന ഭരണഘടന ഭേദഗതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് ബേസിൽ പാർലമെന്റംഗത്വം വിടുന്നതെന്നാണ് സൂചന.
മഹീന്ദയുടെയും (76) ഗോടബയയുടെയും (72) ഇളയ സഹോദരനായ ബേസിൽ (71) രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ധനമന്ത്രിസ്ഥാനത്തുനിന്ന് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.