വാഷിങ്ടൺ: രണ്ട് നൂറ്റാണ്ട് പിന്നിട്ട അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഒരു ആഫ്രോ-അമേരിക്കൻ വംശജനെ പ്രതിരോധ സെക്രട്ടറിയാക്കാനുള്ള നീക്കത്തിലാണ് നിയുക്ത പ്രസിഡൻറ് ജോ ബൈഡൻ. നാല് പതിറ്റാണ്ടോളം അമേരിക്കൻ സൈന്യത്തിെൻറ ഭാഗമായിരുന്ന േലായ്ഡ് ഒാസ്റ്റിനെ പെൻറഗണിെൻറ കടിഞ്ഞാൺ ഏൽപിക്കാൻ ബൈഡൻ ശ്രമമാരംഭിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്രംപിെൻറ നയങ്ങൾക്ക് വിരുദ്ധമായി, അവഗണിക്കപ്പെട്ട വിഭാഗങ്ങളെ ഉൾപ്പെടുത്തി കാബിനറ്റിൽ വൈവിധ്യം കൊണ്ടുവരാനുള്ള ശ്രമമാണ് ജോ ബൈഡൻ നടത്തുന്നത്. േലായ്ഡ് ഒാസ്റ്റിെൻറ നിയമനത്തിന് സെനറ്റിെൻറ അംഗീകാരം ആവശ്യമാണ്.
2003 ൽ ഇറാഖ് അധിനിവേശകാലത്ത് കുവൈത്തിൽ നിന്ന് ബാഗ്ദാദിലെത്തിയ അമേരിക്കൻ സൈന്യത്തിൽ അസിസ്റ്റൻറ് ഡിവിഷൻ കമാൻററായിരുന്നു ലോയ്ഡ്. അഫ്ഗാനിസ്ഥാനിലും അമേരിക്കൻ സൈന്യത്തിെൻറ പ്രവർത്തനങ്ങളുടെ ഭാഗമായി ലോയ്ഡ് ഉണ്ടായിരുന്നു. 2010 ൽ ഇറാഖിലെ അമേരിക്കൻ സൈന്യത്തിെൻറ കമാൻറിങ് ജനറലായിരുന്നു അദ്ദേഹം. ഗൾഫ് മേഖലയിലെയും അഫ്ഗാനിസ്ഥാനിലെയും അമേരിക്കൻ സൈന്യത്തിെൻറ ഇടപെടലുകളുടെ മുഴുവൻ ചുമതലയും ലോയ്ഡ് വഹിച്ചിരുന്നു.
അതേസമയം, 2016 ൽ സൈന്യത്തിൽ നിന്ന് വിരമിച്ച ലോയ്ഡിനെ പ്രതിരോധ സെക്രട്ടറിയാക്കുന്നതിൽ സാേങ്കതിക തടസങ്ങളുണ്ട്. സൈനിക ഒാഫീസർമാർ വിരമിച്ച് ഏഴു വർഷം പൂർത്തിയാകുന്നതിന് മുമ്പ് പെൻറഗണിെൻറ ചുമതലയേൽക്കുന്നതിന് നിയമപരമായ പ്രശ്നങ്ങളുണ്ട്. സെനറ്റിെൻറ പ്രത്യേക അനുമതിയോടെയാണ് ഇത് മറികടക്കാനാകുക.
ഈ നിയമം മറികടക്കാൻ മുമ്പ് രണ്ട് തവണയാണ് സെനറ്റ് അനുമതി നൽകിയിരുന്നത്. അവസാനമായി ട്രംപ് പ്രതിരോധ സെക്രട്ടറിയെ നിയമിച്ചപ്പോഴാണ് അനുമതി നൽകിയത്. പല സെനറ്റ് അംഗങ്ങളും അന്ന് ട്രംപിെൻറ നീക്കത്തിനെതിരെ എതിർപ്പുയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.