വാഷിങ്ടൺ: ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് അമേരിക്കൻ സൈന്യത്തിൽ ചേരാനുള്ള വിലക്ക് നീക്കി പ്രസിഡന്‍റ് ജോ ബൈഡൻ. 2017ൽ പ്രസിഡന്‍റായി അധികാരമേറ്റ ഉടൻ ഡോണൾഡ് ട്രംപ് കൊണ്ടുവന്ന വിലക്കാണ് ബൈഡൻ റദ്ദാക്കിയത്.
സൈനിക സേവനത്തിന് ലിംഗ വ്യത്യാസം തടസമാകരുതെന്ന് വിശ്വസിക്കുന്നതായും എല്ലാവരെയും ഉൾകൊള്ളുമ്പോഴാണ് അമേരിക്ക കൂടുതൽ കരുത്താർജിക്കുന്നതെന്നും ബൈഡൻ വ്യക്തമാക്കി.
യോഗ്യതയുള്ള എല്ലാ അമേരിക്കൻ പൗരന്മാരെയും രാജ്യത്തെ സേവിക്കാൻ പ്രാപ്തരാക്കുകയാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ട്രാൻസ്ജെൻഡറുകൾക്കുള്ള വിലക്ക് നീക്കിയ നടപടിയെ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (എ.സി.എൽ.യു) സ്വാഗതം ചെയ്തു. ട്രാൻസ്ജെൻഡർ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ അവിശ്വസനീയമായ വിജയമാണിതെന്ന് എ.സി.എൽ.യു ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.