അന്റാർട്ടിക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആന്റാർട്ടിക്കയിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. ബേഡ് ഐലൻഡിലെ ബ്രൗൺ സ്കുവ പക്ഷികളിലാണ് പക്ഷിപ്പനി (എച്ച്5 എൻ1) കണ്ടെത്തിയത്. വൻതോതിൽ പക്ഷികൾ ചത്തൊടുങ്ങിയതിനെ തുടർന്നാണ് ബ്രിട്ടീഷ് അന്റാർട്ടിക് സർവേയിലെ ഗവേഷകർ പക്ഷികളുടെ സ്രവങ്ങൾ പരിശോധിച്ചത്. യു.കെയിലെ ലാബിലാണ് സ്രവങ്ങൾ പരിശോധനക്കയച്ചത്.

തെക്കേ അമേരിക്കയിൽ പക്ഷിപ്പനി വ്യാപകമാണ്. ഈ ഭാഗങ്ങളിൽ ദേശാടനത്തിന് പോയപ്പോഴാകാം രോഗം ബാധിച്ചതെന്ന് കരുതുന്നു. ചിലി, പെറു എന്നീ സ്ഥലങ്ങളിൽ പക്ഷിപ്പനി മൂലം 5 ലക്ഷത്തിലധികം കടൽപ്പക്ഷികളാണ് ചത്തൊടുങ്ങിയത്. ഇതുവരെ പക്ഷിപ്പനി അഭിമുഖീകരിക്കാത്ത അന്റാർട്ടിക്കയിലെ ജീവജാലങ്ങളെ എങ്ങനെ രോഗം ബാധിച്ചുവെന്ന് വ്യക്തമല്ല.

ദക്ഷിണ ജോർജിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള, ഫോക്ക്‌ലാൻഡ് ദ്വീപുകളിൽ നിന്ന് 600 മൈൽ തെക്ക്– കിഴക്കുള്ള ദ്വീപാണ് ബേഡ് ഐലൻഡ്. പക്ഷിപ്പനി ബാധ ഇവിടെയുള്ള പെൻഗ്വിനുകളുടെയും നീർനായകളുടെയും നിലനിൽപ്പിനെ കൂടി ബാധിക്കുമോയെന്ന ആശങ്ക ഗവേഷകർക്കുണ്ട്.

സയന്റിഫിക് കമ്മിറ്റി ഓൺ അന്റാർട്ടിക് റിസർച്ചിന്‍റെ പഠനങ്ങളനുസരിച്ച് പക്ഷിപ്പനി ആദ്യം ബാധിക്കുന്നത് നീർനായകൾ, കടൽകാക്ക എന്നിവയെയാണ്. പെൻഗ്വിനുകൾക്ക് രണ്ടാം സ്ഥാനമാണ്.

ഒരുതരം ഇൻഫ്ളുവൻസ വൈറസായ ഈ രോഗം സ്രവങ്ങളിൽ നിന്നാണ് പകരുന്നത്. രോഗാണുക്കളുള്ള പക്ഷിക്കൂട്, തീറ്റ, തൂവൽ എന്നിവ വഴിയും രോഗം പടരുന്നു.

Tags:    
News Summary - Bird Flu Reaches the Antarctic for the First Time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.