ലണ്ടൻ: യൂറോപ്യൻ യൂനിയനിൽനിന്ന് വിട്ടുപോരുന്നതിന് ബ്രിട്ടൻ ഒപ്പുവെച്ച ബ്രെക്സിറ്റ് ബില്ലിലെ വ്യവസ്ഥകൾ മറികടക്കുന്നതിന് പുതിയ ബില്ലുമായി ബോറിസ് ജോൺസൺ സർക്കാർ. ബ്രിട്ടീഷ് സർക്കാറിെൻറ നടപടി നാണക്കേടാണെന്നും എം.പിമാർ എതിർത്ത് തോൽപിക്കണമെന്നും മുൻ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയറും സർ ജോൺ മേജറും ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം യൂറോപ്യൻ യൂനിയനുമായി ഒപ്പുവെച്ച ബ്രെക്സിറ്റ് കരാറിൽ മാറ്റംവരുത്താനുള്ള സർക്കാർ ശ്രമം മോശം പ്രവൃത്തിയാണെന്നും ഇരുവരും പറഞ്ഞു. ഇേൻറണൽ മാർക്കറ്റ് ബില്ലിൽ തിങ്കളാഴ്ചയാണ് എം.പിമാർ ചർച്ച നടത്തുക. ഇപ്പോഴത്തെ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടി നേതാവാണ് ജോൺ മേജർ. പ്രധാന പ്രതിപക്ഷമായ േലബർ പാർട്ടിയെ പ്രതിനിധാനം ചെയ്താണ് െബ്ലയർ പ്രധാനമന്ത്രിയായത്.
ഇരുവരും ചേർന്ന് സൺഡേ ടൈംസിൽ എഴുതിയ ലേഖനത്തിലാണ് ബോറിസ് ജോൺസൺ സർക്കാറിെൻറ നടപടി ബ്രിട്ടെൻറ അന്തസ്സ് ഇടിക്കുന്നതാണെന്ന് വ്യക്തമാക്കിയത്. സർക്കാർ നടപടി നിരുത്തരവാദപരവും അടിസ്ഥാന തത്ത്വങ്ങളെ ലംഘിക്കുന്നതും അപകടകരവുമാണെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ബ്രെക്സിറ്റ് വ്യാപാര കരാർ ഒപ്പുവെക്കുന്നതിൽ ബ്രിട്ടനും യൂറോപ്യൻ യൂനിയനും തമ്മിൽ കഴിഞ്ഞയാഴ്ച നടന്ന ചർച്ചകളും വിജയിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.