റഷ്യൻ ടാങ്കറിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം; തിരിച്ചടിച്ച് റഷ്യ, രക്തബാങ്ക് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് നാശം

കിയവ്: യുദ്ധം അവസാനിപ്പിക്കുന്നതിന് 40 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സൗദി അറേബ്യയിൽ ചർച്ച നടത്തിക്കൊണ്ടിരിക്കെ, ആക്രമണം കടുപ്പിച്ച് റഷ്യയും യുക്രെയ്നും. ഇരു സേനകളും നടത്തിയ വ്യോമാക്രമണങ്ങളിലായി മൂന്നുപേർ കൊല്ലപ്പെട്ടു. യുക്രെയ്നിൽ രണ്ടും റഷ്യയുടെ ഭാഗത്ത് ഒരാളുമാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച അർധരാത്രി യുക്രെയ്നിലെ ഖാർകിവ് മേഖലയിലെ കുപിയൻസ്കിൽ രക്തബാങ്കിനു നേരെ റഷ്യൻ സേന നടത്തിയ മിസൈലാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നാലു പേർക്ക് പരിക്കേറ്റതായി മേഖല സൈനിക ഭരണകൂട തലവൻ ഒലേഹ് സൈനൈഹുബോവ് പറഞ്ഞു. മുൻകൂട്ടി ലക്ഷ്യം നിർണയിച്ചുള്ള ബോംബാണ് റഷ്യ ഉപയോഗിച്ചതെന്നും ഇത് യുദ്ധക്കുറ്റമാണെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.

റഷ്യൻ നിയന്ത്രണത്തിലുള്ള ഡോണട്സ്കിൽ യുക്രെയ്ൻ നടത്തിയ ഷെല്ലാക്രമണത്തിൽ 80കാരി കൊല്ലപ്പെട്ടതായി മേയർ അലെക്സി കുലെംസിൻ പറഞ്ഞു. ആക്രമണത്തിൽ ഒരു സർവകലാശാല കെട്ടിടത്തിന്റെ മേൽക്കൂരക്ക് തീപിടിച്ചതായും മേയർ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല.

ഞായറാഴ്ച പടിഞ്ഞാറൻ യുക്രെയ്നിലെ വിമാന നിർമാണശാല റഷ്യൻ സേന ആക്രമിച്ചു. കരിങ്കടലിൽ റഷ്യൻ കപ്പലിന് യുക്രെയ്ൻ സേന നാശം വരുത്തി. യാത്രക്കപ്പലിനു നേരെയാണ് യുക്രെയ്ന്റെ ആക്രമണമെന്ന് റഷ്യ ആരോപിച്ചു. ഇത് നിഷേധിച്ച യുക്രെയ്ൻ, റഷ്യൻ സേനക്ക് ഇന്ധനമെത്തിക്കുന്ന കപ്പലാണിതെന്ന് വ്യക്തമാക്കി.

Tags:    
News Summary - Blood-bank, university hit as Russia, Ukraine intensify attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.