സാവോപോളോ: ഫൈസർ വാക്സിൻ സ്വീകരിച്ച 16കാരൻ മരിച്ചതിനെ തുടർന്ന് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കൗമാരക്കാരിൽ കോവിഡ് പ്രതിരോധ കുത്തിെവപ്പ് നൽകുന്നത് ബ്രസീൽ നിർത്തിവെച്ചു. സാവോപോളോയിൽ നടന്ന മരണത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കുത്തിവെപ്പെടുത്ത് എത്ര ദിവസത്തിന് ശേഷമാണ് മരണമെന്നോ കാരണമെന്താണെന്നോ അധികൃതർ വിശദീകരിച്ചില്ല. വാക്സിനും 16കാരന്‍റെ മരണവും തമ്മിൽ വല്ല ബന്ധവും ഉണ്ടേ എന്ന് അന്വേഷിച്ച് വരികയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ അനുമതി നൽകിയിട്ടില്ലാത്ത വാക്സിൻ കൗമാരക്കാരിൽ കുത്തിവെച്ചതായി ആരോഗ്യമന്ത്രി മാഴ്സലോ ൈക്വറോഗ പറഞ്ഞു. രാജ്യത്ത് ഫൈസർ വാക്സിൻ മാത്രമാണ് കൗമാരക്കാരിൽ കുത്തിവെക്കാൻ അനുമതിയുള്ളത്.
മരണവും വാക്സിനും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും കേസിനെ പറ്റി സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടെന്നും ഫൈസർ പ്രസ്താവനയിൽ അറിയിച്ചു. യു.എസിലും യൂറോപ്പിലും കൗമാരക്കാരിൽ വാക്സിൻ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ചതാണെന്നും പ്രതികൂല ഫലങ്ങളെക്കുറിച്ചുള്ള എല്ലാ റിപ്പോർട്ടുകളും നിരീക്ഷിക്കുന്നുവെന്നും കമ്പനി കൂട്ടിച്ചേർത്തു.
മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർ ഒഴികെ 12നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത് നിർത്തിവെക്കാനാണ് സർക്കാർ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.