ഗർഭിണിയായ മക​ളുടെ കാമുകനൊപ്പം അമ്മ ഒളിച്ചോടി; വിശ്വസിക്കാനാവാതെ കുടുംബം

ലണ്ടൻ: സ്വന്തം മകളുടെ കാമുകനുമായി അമ്മ ഒളിച്ചോടിയത്​ വിശ്വസിക്കാനാവാതെ കുടുംബം. ഗർഭിണിയായ 24 കാരിയായ മകളുടെ കാമുകനൊപ്പമാണ്​ 44 കാരി ജോർജിന നാടുവിട്ടത്​. ഇംഗ്ലീഷ്​ നഗരമായ ​ഗ്ലൗസസ്റ്റർഷയറിൽ കോവിഡ്​ നിരീക്ഷണത്തിൽ കഴിയവെയാണ്​ ഇരുവരും കൂടുതൽ അടുത്തതും നാടുവിടുന്നതിൽ കലാശിച്ചതും.

പ്രസവം കഴിഞ്ഞ്​ ആശുപത്രി വാസമവസാനിപ്പിച്ച്​ മകൾ കുഞ്ഞുമായി വീട്ടിലെത്തിയപ്പോൾ മാതാവിനെയും കുഞ്ഞിന്‍റെ പിതാവിനെയും കാണാതെ അന്വേഷിച്ചതോടെ​ കാര്യങ്ങൾ പുറംലോകമറിഞ്ഞത്​​.

വിവരങ്ങൾ പങ്കുവെച്ച്​ അമ്മ മകൾക്ക്​ നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നതായി പിന്നീട്​ വ്യക്​തമായി. തങ്ങൾ ഏറെയായി മാനസിക അടുപ്പം പാലിക്കുന്നുവെന്നും അത്​ തുടരുക മാത്രമാണ്​ പുതിയ തീരുമാനത്തിലൂടെയെന്നും ജോർജിന പറയുന്നു. മകൾ തിരിച്ചെത്തിയിട്ടും പ്രസവിച്ച പിഞ്ചുകുഞ്ഞിന്‍റെ പിതാവിനെ വിട്ടുനൽകാൻ ഒരുക്കമല്ലാത്തത്​ കുടുംബത്തെ ചൊടിപ്പിച്ചിട്ടുണ്ട്​.

എന്നാൽ, ഇത്തരം കാര്യങ്ങൾ സംഭവിക്കാനുള്ളതാണെന്നാണ്​ ഒളിച്ചോടിയവരുടെ നിലപാട്​.

Tags:    
News Summary - British mother eloped with pregnent daughter's birthboyfriend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.