കറാച്ചി: പാകിസ്താനില്‍ സ്റ്റേറ്റ് ബാങ്കിലേക്ക് 20 കോടി രൂപയുമായി വന്ന വാനുമായി ഡ്രൈവര്‍ മുങ്ങി. പാകിസ്താനിലെ വാള്‍സ്ട്രീറ്റ് എന്നറിയപ്പെടുന്ന ചന്ദ്രിഗറില്‍ നടന്ന സംഭവം പൊലീസടക്കം എല്ലാവരേയും ഞെട്ടിച്ചു. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളുടെയും ആസ്ഥാനം ചന്ദ്രിഗറിലാണ്. ആഗസ്റ്റ് 9നാണ് സംഭവം നടന്നത്. ഇതുവരെ ഡ്രൈവർ ഹുസൈൻ ഷായെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
പണവുമായി വന്ന വാൻ പാകിസ്താന്‍ സ്റ്റേറ്റ് ബാങ്കിനു മുന്നില്‍ നിര്‍ത്തിയിട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സുരക്ഷാ ജീവനക്കാരന്‍ ബാങ്കിന് അകത്തേക്കു പോയ സമയത്താണ് ഡ്രൈവര്‍ വാനുമായി കടന്നുകളഞ്ഞത്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയുടേതാണ് വാനും ഡ്രൈവറും.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തിയപ്പോള്‍ വാന്‍ കണ്ടില്ലെന്ന് ജീവനക്കാരന്‍ മുഹമ്മദ് സലീം പറഞ്ഞു. ഡ്രൈവര്‍ ഹുസൈന്‍ ഷായെ വിളിച്ചപ്പോള്‍ അത്യാവശ്യകാര്യത്തിന് പോയിരിക്കുകയാണെന്നും ഉടന്‍ തിരിച്ചെത്തുമെന്നും അറിയിച്ചു. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഏതാനും കിലോമീറ്റര്‍ അകലെ നിന്നായി വാന്‍ കണ്ടെത്തി.
എന്നാല്‍ പണവും വാനിൽ സൂക്ഷിച്ചിരുന്ന ആയുധങ്ങളും കാമറയും എല്ലാം എടുത്തുകൊണ്ടാണ് ഡ്രൈവര്‍ പോയത്. ഡ്രൈവറുടെ പിതാവിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. ആറുമാസം മുൻപ് ഇയാളെ വീട്ടിൽ നിന്നും പുറത്താക്കിയെന്ന് പിതാവ് മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.