ജറൂസലമിൽ കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറ്റി; രണ്ടു പേർ കൊല്ലപ്പെട്ടു

ജ​റൂ​സ​ലം: പ​ടി​ഞ്ഞാ​റ​ൻ ജ​റൂ​സ​ല​മി​ലെ ജൂ​ത സെ​റ്റി​ൽ​മെ​ന്റി​ന് സ​മീ​പം തി​ര​ക്കേ​റി​യ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റ്റി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്രാ​യേ​ലി പൊ​ലീ​സ്. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കാ​ർ ഡ്രൈ​വ് ചെ​യ്ത​യാ​ളെ വെ​ടി​വെ​ച്ചു​കൊ​ന്നു. ആ​റ് വ​യ​സ്സു​ള്ള കു​ട്ടി​യും യു​വാ​വു​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഇ​സ്രാ​യേ​ൽ-​ഫ​ല​സ്തീ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ അഭയാർഥി ക്യാമ്പുകളിൽ അടക്കം ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിൽ 40 ദിവസത്തിനിടെ 43 ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ജനുവരി 27ന് ഫലസ്തീൻകാരൻ ജൂത സിനഗോഗിന് പുറത്ത് നടത്തിയ വെടിവെപ്പിൽ ഏഴു പേരും കൊല്ലപ്പെട്ടു.

Tags:    
News Summary - Child, Man Killed in Jerusalem Car Ramming Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.