ബെയ്ജിങ്: പ്രമുഖ ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ ഷവോമി ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഇന്ത്യയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണത്തിൽ പരോക്ഷമായി കമ്പനിയെ സംരക്ഷിച്ച് ചൈന രംഗത്തെത്തി.
കേസിൽ ഇന്ത്യ വിവേചനരഹിതമായ നടപടികളെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ചോ ലിജിയാൻ പറഞ്ഞു. വിദേശത്തേക്ക് പണം നിക്ഷേപിച്ച കേസിൽ അന്വേഷണത്തിനിടെ, ഇ.ഡി ബലപ്രയോഗം നടത്തിയതായുള്ള ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ലിജിയാൻ.
വിദേശത്ത് വ്യവസായം നടത്തുമ്പോൾ നിയമം മാനിക്കണമെന്ന് വിവിധ കമ്പനികൾക്ക് നിർദേശം നൽകിയതാണ്. അതേസമയം, അവരുടെ അവകാശങ്ങളെ ശക്തമായി പിന്തുണക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.