ഭൂട്ടാ​െൻറ പ്രദേശം കൈയേറി ഗ്രാമം നിർമിച്ച്​ ചൈന

ന്യൂഡൽഹി: ഭൂട്ടാൻ അതിർത്തിയിൽ ഗ്രാമം നിർമിച്ച്​ ചൈന. 2017ൽ ഇന്ത്യ -ചൈനീസ്​ സൈനികർ മുഖാമുഖം നിന്ന ദോക്ക്​ലാമിന്​ സമീപമാണ്​​ ചൈനയുടെ പ്രകോപനം. ഭൂട്ടാ​െൻറ രണ്ടു കിലോമീറ്റർ ഉൾ​പ്രദേശത്തേക്ക്​ ചൈനീസ്​ ഗ്രാമമായ പാങ്​ഡ വ്യാപിച്ചുകിടക്കുന്നുണ്ട്​.

ഭൂട്ടാനിൽ​ ​ചൈന ഗ്രാമം നിർമിച്ചതി​െൻറ ചിത്രം സി.ജി.ടി.എൻ വാത്താ ചാനലി​െൻറ സീനിയർ പ്രൊഡ്യൂസറായ ഷേൻ ഷിവേയ്​ ട്വീറ്റ്​ ചെയ്​തു. ട്വീറ്റ്​ പിന്നീട്​ ഡിലീറ്റ്​ ചെയ്യുകയും ചെയ്​തു.

ഇന്ത്യ -ഭൂട്ടാൻ -ചൈന എന്നീ രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന പ്രദേശമാണ്​ ദോക്ക്​ലാം. താര​തമ്യേന കുറഞ്ഞ സൈനിക ശക്തിയുള്ള ഭൂട്ടാ​​െൻറ അതിർത്തി സംരക്ഷണം ഇന്ത്യയുടെ ഉത്തരവാദിത്തമായി ഇതോടെ മാറും. 

Tags:    
News Summary - China Sets Up Village Within Bhutan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.