ബീജിങ്: സഹജീവനക്കാരുമായി ലൈംഗികബന്ധത്തിലേർപ്പെടുകയും അഴിമതി നടത്തുകയും ചെയ്ത സംഭവത്തിൽ ചൈനയിൽ വനിത ഗവർണർക്ക് തടവുശിക്ഷ. 13 വർഷം തടവും 1.18 കോടി രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് ഹോങ് യാങ് എന്ന ഗവർണർക്ക് ശിക്ഷ വിധിച്ച വിവരം അറിയിച്ചത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഡെപ്യൂട്ടി സെക്രട്ടറി പദവിയും ഇവർ വഹിക്കുന്നുണ്ട്. 60 യുവാൻ ഇവർ കൈക്കുലി വാങ്ങിയെന്നാണ് കേസ്.
22ാം വയസിലാണ് 52കാരിയായ ഹോങ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമാവുന്നത്. കർഷകരെ സഹായിക്കുന്നതിന് വേണ്ടിയുള്ള അവരുടെ സംഘടനയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. ഈ പ്രവർത്തനങ്ങളാണ് അവർക്ക് പാർട്ടിയിലേക്കുള്ള വഴി തുറന്നത്.
2023 ജനുവരിയിലാണ് അവരെ സംബന്ധിക്കുന്ന ഡോക്യുമെന്ററി പുറത്ത് വന്നത്. വ്യക്തപരമായ ബന്ധമില്ലാത്ത കമ്പനികളെ ഹോങ് പിന്തുണക്കുന്നില്ലെന്നായിരുന്നു ഡോക്യുമെന്ററിയിൽ പറഞ്ഞിരുന്നത്. ഇതിന് പുറമേ 58ഓളം സഹപ്രവർത്തകരുമായി ഇവർ ലൈംഗികബന്ധത്തിലേർപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നു.
2023 ഏപ്രിലിൽ ഹോങിനെ അറസ്റ്റ് ചെയ്യുകയും പദവിയിൽ നിന്നും മാറ്റുകയും ചെയ്തിരുന്നു. ചെയ്തികളിൽ തനിക്ക് കുറ്റബോധമുണ്ടെന്നും സഹപ്രവർത്തകരെയോ കുടുംബാംഗങ്ങളെയോ തന്നെ സ്നേഹിച്ച മറ്റുള്ളവരെയോ ഇപ്പോൾ അഭിമുഖീകരിക്കാൻ ആവുന്നില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.